വർഷം 2024 ഒക്ടോബർ 23ന് ഞാനും എന്റെ കൂട്ടുകാരനും കൂടി രണ്ടുദിവസം അടിച്ചുപൊളിക്കാൻ വേണ്ടി കൊച്ചിയിലോട്ട് പോയി എല്ലാറ്റിൽനിന്നും റിലാക്സ് ആവാൻ വേണ്ടി ഒരു യാത്ര നല്ലതെന്ന് തോന്നി ഞാനും സമ്മതിച്ചു.
അങ്ങനെ കൊച്ചിയിലോട്ട് യാത്ര തിരിച്ചു ട്രെയിനിൽ കൊച്ചിയിലെത്തിയ ആദ്യ ദിവസം തന്നെ ഞങ്ങൾ നല്ലൊരു സൗകര്യമുള്ള ലോഡ്ജിൽ മുറിയെടുത്ത് ഫ്രഷ് ആയി ഭക്ഷണമെല്ലാം കഴിച്ച് രാവിലെ തന്നെ മറൈൻ ഡ്രൈവിന്റെ അവിടെ എല്ലാം ഒന്ന് ചുറ്റി മഹാരാജാസ് കോളേജിന്റെ അവിടെയും എല്ലാം ഒന്ന് കറങ്ങി നല്ലൊരു ഹോട്ടലിൽ കയറി ഉച്ച ഭക്ഷണം കഴിച്ച് രാത്രി വീണ്ടും മറൈൻഡ്രൈവിന്റെ അവിടെ പോകാം എന്ന് തീരുമാനിച്ച് ഒരു മാറ്റിനി ഷോയും കണ്ട് തിരികെ വീണ്ടും റൂമിലോട്ട് വന്നു.
വൈകിട്ട് 7 മണിയോടുകൂടി വീണ്ടും റൂമിൽ നിന്ന് ഇറങ്ങി മറൈൻ ഡ്രൈവിന്റെ അവിടെ പോയിരുന്നു കാറ്റു കൊണ്ട് നൈറ്റ് ലൈഫ് ആസ്വദിച്ചുകൊണ്ട് അവിടുത്തെ കാഴ്ചകൾ എല്ലാം കണ്ട് ഫോട്ടോസ് എടുത്ത് രാത്രി കുറെ നേരം അവിടെ ചെലവഴിച്ചു പിന്നീട് വിശപ്പ് വയറിൽ കത്തി ഉയർന്നതോടെ നേരെ അത്താഴം കഴിക്കാൻ നല്ലൊരു ഹോട്ടൽ നോക്കി നടപ്പായി ഒടുവിൽ കണ്ടിട്ട് അത്യാവശ്യം നല്ല ബജറ്റ് ഫ്രണ്ട്‌ലി ആയ ഒരു ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്തു അതുവരെ അവൻ വളരെ സന്തോഷവാനും,
ജോളിയുമായിരുന്നു പെട്ടെന്ന് എഴുന്നേറ്റു അവൻ അകത്തോട്ട് കയറിപ്പോയി ഭക്ഷണം ടേബിളിൽ വന്നിട്ടും അവനെ കാണാതായപ്പോൾ ഞാൻ അവൻ പോയ വഴിയേ പോയി നോക്കി ഞാൻ ചെല്ലുമ്പോൾ അവൻ എനിക്ക് വിവരീതമായി വല്ലാത്ത വിഷമത്തോടെ മടങ്ങിവരുന്നതാണ് കണ്ടത് ഞങ്ങൾ വീണ്ടും ഞങ്ങളുടെ ടേബിളിൽ വന്നിരുന്നു എന്നാൽ അകത്തോട്ട് പോയ ആളല്ല മടങ്ങിവന്ന എന്റെ കൂട്ടുകാരൻ മുമ്പിൽ കൊണ്ടുവന്നു വച്ച ഭക്ഷണം കഴിക്കാൻ പോലും മടി കാണിച്ചു വേണ്ട എന്ന് മട്ടിൽ വിഷമിച്ചിരിക്കുന്ന അവനെ കണ്ടു ഞാൻ ചോദിച്ചു.