അവൻ 1 [TBS]

Posted by

പക്ഷേ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഞങ്ങൾ പഠിത്തത്തിൽ ശ്രദ്ധിച്ചിരുന്നു ക്ലാസിൽ ഫസ്റ്റ് മേടിക്കുന്ന കേമന്മാർ അല്ലെങ്കിലും അത്യാവശ്യം മാർക്കൊക്കെ ഞങ്ങളും പരീക്ഷയ്ക്ക് നേടുമായിരുന്നു അതുകൊണ്ട് സ്കൂളിനും, വീട്ടിൽ രക്ഷകർത്താക്കളിൽ നിന്നും ഒന്നും തന്നെ അങ്ങനെ വഴക്ക് കേൾക്കാറില്ല. രക്ഷകർത്താക്കളുടെ കാര്യം പറഞ്ഞപ്പോൾ അതോർത്ത് ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ കൂട്ടുകാരന്റെ വീട്ടിലെ സ്ഥിതി അത്ര നല്ലതായിരുന്നില്ല അവന്റെ ചെറുപ്പത്തിൽ തന്നെ അമ്മയും അച്ഛനും നഷ്ടപ്പെട്ടു പിന്നീട് വളർന്നതെല്ലാം മുത്തശ്ശന്റെയും,

മുത്തശ്ശിയുടെയും കൂടെയാണ് ആകെ ഒരു 5 സെന്റ് വീട്ടിൽ മുത്തശ്ശൻ കൂലിപ്പണി ചെയ്തു കൃഷി ചെയ്തു കൊണ്ടുവരുന്നത് എല്ലാം കഴിച്ച് അങ്ങനെ കഴിഞ്ഞുപോകുന്ന ഒരു കുടുംബം. അവന്റെ മുത്തശ്ശിക്കും, മുത്തശ്ശനും എന്നെ വലിയ കാര്യമായിരുന്നു അതുകൊണ്ട് ഞാൻ എപ്പോഴും ആ വീട്ടിൽ പോവാറുണ്ടായിരുന്നു അങ്ങനെ കാലം മുന്നോട്ടു പോയി തുടങ്ങി ഞാൻ പറഞ്ഞ വർഷം 1999- 2000 എത്തിയതോടെ ഞങ്ങൾ പത്താംതരവും കഴിഞ്ഞു ആ ഇടയ്ക്കായിരുന്നു അവന്റെ മുത്തശ്ശി മരണപ്പെടുകയും വീട്ടിൽ അവനും മുത്തശ്ശനും മാത്രമായതും എല്ലാം മുത്തശ്ശിയുടെ മരണശേഷം മനസ്സിന് വിഷമം ഏറ്റ മുത്തശ്ശന് ഒന്നിനും ഒരു ഉഷാർ ഉണ്ടായിരുന്നില്ല

ഇത് കണ്ടവൻ വീട്ടിലെ കാര്യങ്ങൾ നടന്നു പോകാനും മുത്തശ്ശന്റെ കാര്യങ്ങൾ നോക്കാനും എല്ലാം പ്ലസ്ടുവിൽ ചേർന്ന സമയത്ത് തന്നെ കിട്ടുന്ന ഒഴിവു ദിവസങ്ങളിലെല്ലാം മുത്തശ്ശനെ സഹായിക്കാനും ഒപ്പം കൂലിപ്പണിക്ക് പോകുവാനും തുടങ്ങിയതോടെ ഞങ്ങളുടെ കളികൾക്കെല്ലാം നേരിയ കുറവും ഉണ്ടായി തുടങ്ങി ഞങ്ങളുടെ പ്ലസ് വൺ പ്ലസ് ടു കാലഘട്ടങ്ങളിൽ ആ രണ്ടുവർഷം ജീവിതം സാഹചര്യം അവനെ പല പണികളും ചെയ്യിപ്പിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്തു. “അതങ്ങനെയാണല്ലോ ജീവിതം നമ്മൾ വിചാരിക്കുന്നിടത്ത് ചിലപ്പോൾ കിട്ടിയെന്നു വരില്ല “

Leave a Reply

Your email address will not be published. Required fields are marked *