അടുക്കള വാതിലിൽ നിന്ന് പൊട്ടിക്കരഞ്ഞ അവളെ അയാൾ ചേർത്ത് പിടിച്ച് നെറുകയിലൊരുമ്മ കൊടുത്തു.
..അതൊക്കെ കഴിഞ്ഞതല്ലെടി മോളെ.എന്തിനാ അതൊക്കെ ഓർത്തു ഇപ്പോഴും വിഷമിക്കുന്നത്.അച്ഛനതൊന്നും ഇപ്പൊ ഓർക്കാറില്ല..
അവളറിയാതെ അച്ഛന്റെ കരവലയത്തിനുള്ളിൽ അമർന്നു പോയി.അവൾക്ക് അച്ഛന്റെ ആ സംരക്ഷണ വലയത്തിൽ നിന്നും പുറത്ത് കടക്കാൻ തോന്നിയില്ല.കൂടുതൽ കൂടുതൽ അമർന്നലിയാൻ കൊതിച്ചു.അവളുടെ മനസ്സ് സന്തോഷം കൊണ്ട് തുടിച്ചു.ഇന്ന് തനിക്കു ചോദിക്കാനും പറയാനും ആളുണ്ട്..എനിക്കും കുഞ്ഞിനും ആരെയും പേടിക്കാതെ സുരക്ഷാ നൽകാനാളുണ്ട് എന്ന് അവളുടെ മനസ്സ് പറഞ്ഞു.
ഈ സമയത്ത് അജയൻ അടുക്കലേലോട്ടു കേറി വന്നു.അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞ് കെട്ടിപ്പിടിച്ചു നിൽക്കുന്ന ശ്യാമയെ കണ്ട് അയാളാദ്യമൊന്നു അമ്പരന്നെങ്കിലും അച്ഛൻ നിൽക്കുന്നത് കൊണ്ട് പെട്ടന്ന് തന്നെ തിരികെ പോയി.അനക്കം കേട്ട് ശ്യാമയും ശിവൻകുട്ടിയും തിരിഞ്ഞ് നോക്കി.അപ്പൊ അജയൻ അകത്തേക്ക് കേറിപ്പോവുന്നത് കണ്ടപ്പോ രണ്ടു പേരും ആദ്യമൊന്നു പകച്ചു.
..ചേട്ടാ ചേട്ടാ..
..എന്താ..
..ഇങ്ങോട്ടു വന്നേ എന്തുവാ വന്നിട്ട് ഒന്നും പറയാതങ്ങ് പോയെ..
..ഒന്നുമില്ലെടി ഞാൻ വെറുതെ വന്നതാ..
അജയനെ അങ്ങനെ വിട്ടാൽ ശരിയാവില്ല എന്ന് ശ്യാമയ്ക്ക് തോന്നി. ഇനി ചിലപ്പോ ചേട്ടന് വല്ല സംശയവും ഉണ്ടെങ്കിലോ എന്ന് കരുതി അവൾ വീണ്ടും വിളിച്ചു.
മറുപടിയൊന്നും കിട്ടാഞ്ഞത് കൊണ്ട് അവളച്ചനോട് പറഞ്ഞു
..അച്ചാ..നമ്മളിങ്ങനെ നിക്കുന്നത് കണ്ടപ്പോ ചേട്ടൻ പേടിച്ചു കാണും..