തുറന്നു വച്ച ലാപ്ടോപ്പിന് മുന്നിൽ തിരക്കിട്ടു എന്തൊക്കെയോ നോക്കി കാണുകയായിരുന്നു അയാൾ
പെട്ടെന്ന് ആണ് പോക്കറ്റിൽ കിടന്ന ഫോണിൽ ഒരു മെസ്സേജ് വന്നത്
വാട്സ്ആപ്പ് തുറന്നു നോക്കിയ അയാൾക്ക് ലഭിച്ചത് വിദേശ നമ്പറിൽ നിന്നുള്ള ഒരു മെസ്സേജ് ആയിരുന്നു കൂടെ ഒരു ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസും
വീണ്ടും ലാപ്ടോപ്പിലേക്ക് തിരിഞ്ഞ അയാൾ ഇമെയിൽ തുറന്നു ഇൻബൊക്സ് പരിശോധിച്ചു
അതിൽ ഒരു കൊറച്ചു photos ആയിരുന്നു
ബ്ലാക്ക് മൂൺ ബാറും…അതിന് പിറകു വശത്തായി നിർത്തിയ ആദാമിന്റെ കാറും.. അടുത്ത ഫോട്ടോ കണ്ട അയാളുടെ കണ്ണുകൾ തിളങ്ങി
തുറന്നു കിടക്കുന്ന കാറിന്റെ ഡോർ ആയിരുന്നു അത്
പെട്ടെന്ന് തന്നെ ഫോൺ എടുത്തു മെസ്സേജിൽ വന്ന അക്കൗണ്ട് നമ്പറിലേക്ക് രണ്ടു ലക്ഷം ഇന്ത്യൻ മണി ട്രാൻസ്ഫർ ചെയ്തു
ശേഷം അക്ഷമനായി അയാൾ ലാപ്ടോപ്പിൽ നോക്കി ഇരുന്നു
കൃത്യം രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ വീണ്ടും അതേ ഐഡിയിൽ നിന്ന് മെയിൽ വന്നു
ഇപ്രാവശ്യം അത് ഡാനിയേൽ യാദവിനു കൈമാറിയ വീഡിയോ ആയിരുന്നു
ഇരയെ കണ്ട വേട്ടക്കാരനെപോലെ അയാൾ ലാപ്ടോപ്പും എടുത്തു ബംഗാവിനകത്തേക്ക് ഓടി
സ്റ്റെപ്പുകൾ ഓടി കയറിച്ചെന്ന അയാൾ വലതു വശത്തെ ഹാളിലേക്ക് പ്രവേശിച്ചു
അവിടെ ഒരു മൂലയിൽ ഒരു വാതിൽ ഉണ്ടായിരുന്നു.. അതിന് മുന്നിൽ തോക്കുകൾ പിടിച്ചു രണ്ടു ആജനബാഹുകളും
കയറി ചെന്ന കുര്യനെ അവർ തടഞ്ഞു… ലത്തീഫ്ഖാനെ കാണണമെന്ന് അയാൾ അറിയിച്ചു