കമ്മീഷണറുടെ കാബിനിലേക്ക് കയറിച്ചെന്ന ഡാനിയേൽ അസിസ്റ്റന്റ് കമ്മീഷ്ണറായ യാദവ് ഗുപ്തക്ക് മുന്നിൽ സല്യൂട്ട് അടിച്ചു
പക്ഷെ തിരക്കിട്ട് ഫയലുകൾ മറിച്ചു നോക്കികൊണ്ടിരുന്ന യാദവ് അയാളെ ശ്രദ്ധിച്ചില്ല പകരം കിട്ടിയ രണ്ട് മൂന്നു ഫയലുകൾ ഇരുവർക്കും മുൻപിലുള്ള ടേബിളിലേക്ക് എറിഞ്ഞു
അയാൾ പതിവിലധികം ദേഷ്യത്തിൽ ആയിരുന്നു
“””മിസ്റ്റർ ഡാനിയേൽ..മുകളിൽ നിന്ന് സ്പെഷ്യൽ ഓർഡർ വന്നത് കൊണ്ട് മാത്രം ആണ് അന്വേഷണത്തിൽ സഹായത്തിനായിട്ട് നിങ്ങളെയും നിങ്ങടെ ആ മണ്ടൻ ടീമിനെയും ഇവിടെ അപോയിന്റ് ചെയ്തത്… പക്ഷെ നിങ്ങൾ ഇവിടെ എന്താണ് ചെയ്യുന്നത്…രണ്ടാമത്തെ ഗാങ് വാർ ആണിപ്പോ നടന്നിരിക്കുന്നത്…ഇനിയും ഇതിന്റെ വാല് പിടിച്ചു അടുത്തത് ഉണ്ടാകുമെന്നാണ് ഇന്റലിജെൻസ് റിപ്പോർട്ട് അതിന് എന്തെങ്കിലും പറയാൻ ഒണ്ടോ..””
വളരെ ദേഷ്യത്തിൽ തന്നെ അയാൾ ഡാനിയേലിന് നേരെ കയർത്തു
ഇതെല്ലാം കേട്ട് തന്റെ ഊഴത്തിനായി ഡാനിയേൽ അക്ഷമാനായി നിന്നു
“””സർ ഇതൊരു ഗാങ് വാർ അല്ല..”””
“”What… തനിക്കെന്താ കേസ് ഫയൽ എല്ലാം പഠിച്ചു ഭ്രാന്ത് ആയോ..?
റൂമിലേക്ക് കയറി വന്ന മന്ത്രി ബെന്നി ചാക്കോ ഡാനിയേലിനെ കളിയാക്കികൊണ്ട് പറഞ്ഞു
“””ഭ്രാന്ത് അല്ല സർ… സത്യം ഇതാണ്… ഇതുവരെ നമ്മൾ കേട്ടതും അറിഞ്ഞതുമല്ല സത്യം…”””
“””പിന്നെ…?
യാദവ് ചോദിച്ചു.
“””സർ.. ഞങ്ങളുടെ ടീമിനെ ഇവിടെ നിയമിച്ചത് ഒരു മാസം മുൻപ് ഈ നഗരത്തിൽ നടന്ന ഒരു ഗാങ് വാറിനെക്കുറിച്ചു അന്വേഷിക്കാനും അതിന് ശേഷം ഉണ്ടാവാൻ സാധ്യത ഉള്ള ആക്രമണത്തെ തടയാനും ആയിരുന്നു…I’m a right..?