ഇതെല്ലാം കണ്ട ക്രിസ്റ്റി ചിരിച്ചു കൊണ്ട് നിന്നു
മെല്ലെ അവൻ പറഞ്ഞു
“”ഇങ്ങനെ മുൻപിൽ ചാടി വീഴാൻ ആണേൽ നീയെന്തിനാടാ ഇവിടെ വന്നു ഒളിച്ചു നിന്നത്…?
കത്തിയുമായി നിൽക്കുന്നവനെ ക്രിസ്റ്റി കളിയാക്കി
“””അത് എന്റെ ഇഷ്ടം… നീ ആരാടാ എന്നോട് ചോദിക്കാൻ…”””
അയാൾ കത്തിയിൽ ബലമായി പിടിച്ചു കൊണ്ട് മുരണ്ടു
“””ഓ നിന്റെ ഇഷ്ടം…നിന്റെ കയ്യിൽ ഉള്ള ബാഗും അതിലുള്ള ലാപ്പ്ടോപ്പും എന്റെയാ… അത് എടുത്തോണ്ട് പോകാൻ നീ ഏതാടാ…””
ക്രിസ്റ്റി ചോദിച്ചു
“””എനിക്ക് തോന്നുന്നത് ഞാനെടുക്കും.. നിന്ന് ചെലക്കാതെ ഒള്ള ജീവനും കൊണ്ട് പോകാൻ നോക്കെടാ ചെക്കാ…”””
അയാൾ അലറി പറഞ്ഞു
പക്ഷെ മറുപടി ആയി കൈ മടക്കി ഒറ്റ അടിയായിരുന്നു തമിഴന്റെ ചെകിടു നോക്കി
കയ്യിലെ കത്തിയും ബാഗും താഴെ ഇട്ടു വലതു കവിൾ പൊത്തി പിടിച്ചുകൊണ്ടയാൾ നിലത്തിരുന്നു
“””കഴുവേർട മോനെ…വേണ്ട വേണ്ടാന്ന് വെച്ചപ്പോ നിന്ന് കുരക്കുന്നോ…”””
മുഖം പൊത്തി നിലത്തിരിക്കുന്ന തമിഴനെ നോക്കി ക്രിസ്റ്റി പറഞ്ഞു
പിന്നെ നിലത്തു നിന്ന് ബാഗ് എടുത്തു തോളിലിട്ടു
“””നിന്റെ പേരെന്താടാ…?
ക്രിസ്റ്റി ചോദിച്ചു
“””ര… രഘു…”””
കവിളിലേ വേദന കടിച്ചമർത്തി അയാൾ മറുപടി പറഞ്ഞു
നിലത്തു വീണ കത്തി എടുത്തു തിരിച്ചും മറച്ചും നോക്കി കൊണ്ട് ക്രിസ്റ്റി പറഞ്ഞു
“””മോനെ രഘു…. ഈ സാധനം അരയിൽ തൂക്കി നടന്നാൽ പോരാ…. ആവശ്യം ഉള്ളപ്പോ എടുത്തു വച്ചു ഒണ്ടാക്കാനും പഠിക്ക്… എന്നിട്ട് നീ വാ എന്നെ കൊല്ലാൻ..”””