രണ്ടാമൂഴം [Jomon]

Posted by

 

പിന്നെ പതിയെ അയാൾ പോയ വഴിയേ അവൻ നടന്നു

 

മറ്റവൻ ഒളിച്ചു നിന്ന ഇടവഴിയിലേക്ക് അവൻ കയറി

 

കൊറച്ചു മുൻപോട്ട് പോയപ്പോ ക്രിസ്റ്റിയുടെ മുഖത്തൊരു ചിരി ഉണ്ടായി

 

മുൻപിലെ അടച്ചിട്ട ഒരു ഗേറ്റ് ആയിരുന്നു ക്രിസ്റ്റിയുടെ ചിരിക്ക് കാരണം

 

രണ്ടു സൈഡിൽ കൂട്ടി ഇട്ട ചാക്കുകൾക്ക് മറവിൽ ലാപ്ടോപ്പടങ്ങിയ ബാഗുമായി അയാൾ പതുങ്ങി നിന്നു

 

പക്ഷെ ക്രിസ്റ്റിക്ക് അവനെ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല

 

പതിയെ നടന്നു വന്ന ക്രിസ്റ്റി കണ്ണുകൾ അടച്ചു

 

രണ്ടു പേർക്ക് മാത്രം നടന്നു പോകാൻ പറ്റുന്ന ആ കെട്ടിടങ്ങൾക്ക് നടുവിലൂടെ ക്രിസ്റ്റി നടന്നു

 

ഒപ്പം ഒരു കൈ ഉയർത്തി ഇടതു വശത്തെ കെട്ടിടത്തിന്റെ കരിയും പൊടിയും പിടിച്ചു തുടങ്ങിയ ഭിത്തിയിലൂടെ വിരലോടിച്ചു

 

അവന് തന്റെ വിരലുകളിൽ പരിഭ്രാന്തി കൊണ്ട് വേഗത്തിൽ ഇടിക്കുന്ന ഒരാളുടെ ഹൃദയതാളം അനുഭവപ്പെട്ടു

 

തന്റെ മുന്നിൽ നിൽക്കുന്നവന്റെ പേടി മനസിലാക്കിയ ക്രിസ്റ്റി മനസ്സിൽ ചിരിച്ചു

 

അവനരികിൽ എത്താനായപ്പോ തന്നെ മറവിൽ നിന്ന് ഒരു പിച്ചാത്തിയുമായി അയാൾ ക്രിസ്റ്റിക്ക് മുന്നിലേക്ക് ചാടി വീണു

 

ഒരു തമിഴൻ ആയിരുന്നു അത്.. കറത്തു ആ രൂപത്തിൽ കണ്ണുകൾ മാത്രം തിളങ്ങി നിന്നു

 

പഴകി പിഞ്ചി തുടങ്ങിയ ഒരു ഷർട്ടും പാതി മടക്കി വച്ച ഒരു ക്രീം കളർ പാന്റ്സും ആയിരുന്നു ആയാളുടെ വേഷം

 

വള്ളിച്ചെരുപ്പുകൾ ധരിച്ച അയാളുടെ കാലുകൾ നിലത്ത് ഉറക്കുന്നുണ്ടായിരുന്നില്ല

 

പേടി കാരണമോ അല്ലെങ്കിൽ മറ്റെന്തോ കാരണം അയാൾ കയ്യിലെ കത്തി മുറുകെ പിടിച്ചു ആടി ആടി നിന്നു

Leave a Reply

Your email address will not be published. Required fields are marked *