തനിക് പിറകിലൂടെ തിരക്കിട്ട് പായുന്ന ഒരു ജനക്കൂട്ടത്തെ ആണ് അവൻ കണ്ടത്
വലത്തോട്ടും ഇടത്തോട്ടും പലവിധ ആവശ്യങ്ങൾക്ക് ആയി പായുന്ന മനുഷ്യർ
ക്രിസ്റ്റിക്ക് എന്ത് ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല
പക്ഷെ മനസിലിരുന്ന് ആരോ മന്ത്രിക്കുന്നത് പോലെ….
അത് കേട്ടെന്നവണ്ണം അവൻ വലത്തോട്ട് നടന്നു
വന്ന വഴിയേ അവൻ തിരിഞ്ഞു നടന്നു
ആളുകളെ തട്ടി മാറ്റി തന്റെ ഉള്ളിൽ നിന്ന് വരുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചു അവൻ പ്രവർത്തിച്ചു
കൊറച്ചു നടന്നു കഴിഞ്ഞപ്പോ താനിറങ്ങി വന്ന കോഫി ഷോപ്പ് കണ്ടു അതും പിന്നിട്ടുകൊണ്ട് അവന്റെ കാലുകൾ ചലിച്ചു
പെട്ടെന്ന് ഒരു ഇടവഴിക്ക് എതിരായി അവൻ നിന്നു
അപ്പോഴാണ് അവന് താൻ എവിടെ ആണെന്ന സ്വബോധം ഉണ്ടായത്
ദീർഘമായി ഒന്നു ശ്വാസമെടുത്തുകൊണ്ട് അവൻ ചുറ്റിനും നോക്കി
രണ്ടു വലിയ കെട്ടിടങ്ങൾക്ക് ഇടയിലൂടെ ഒരുത്തൻ വേഗത്തിൽ നടന്നു പോകുന്നത് അവൻ ശ്രദ്ധിച്ചു
നിറയെ പഴയതുണികളും ചാക്ക് കെട്ടുകളും വേസ്റ്റ്കളും കൊണ്ട് നിറഞ്ഞ ആ വഴിയിലൂടെ ഒരുത്തൻ വേഗത്തിൽ നടന്നു
ഇടയ്ക്കിടെ പരിഭ്രമിച്ചുകൊണ്ട് ചുറ്റിനും നോക്കുന്നുണ്ടായിരുന്നു
അങ്ങനെ പിറകിലോട്ട് തിരിഞ്ഞു നോക്കിയപ്പോ ആണ് അവനെ തന്നെ നോക്കി നിൽക്കുന്ന ക്രിസ്റ്റിയെ അവൻ കണ്ടത്
പെട്ടെന്ന് തന്നെ ക്രിസ്റ്റിയിൽ നിന്ന് ഒളിച്ചു നിൽക്കാനായി മറ്റൊരു ഇടവഴിയിലേക്ക് കേറി അവൻ ഓടി
ഇതെല്ലാം കണ്ടുകൊണ്ട് തന്നെ ക്രിസ്റ്റി അവിടെ നിന്നു