“””ആര് തേടി വരാനാ ബാബ…മറ്റാരു തേടി വരുന്ന കാര്യമാ ബാബ പറയുന്നേ…”””
അവൾ അയാളോട് ചോദിച്ചു
“””ഒരു നന്മ ഒണ്ടെങ്കിൽ അതിന് എതിരായി തിന്മയും കാണും… അതുപോലെ തന്നെ ആണ് തിന്മക്ക് എതിരായി നന്മയും..”””
“””ബാബ എന്തൊക്കെയാ പറയുന്നേ.. ക്രിസ്റ്റി വിളിച്ചിരുന്നോ…?
“””മ്മ്…”””
അതിനയാൾ മൂളുക മാത്രം ചെയ്തു
“””എന്നിട്ട് എന്ത് പറഞ്ഞു…”””
“””അവനവന്റെ ലക്ഷ്യം കാണുന്നു… തടയാൻ നമുക്ക് ആവില്ല…. നമ്മുടെ കാത്തിരിപ്പ് വെറുതെ ആകുമല്ലോ മോളെ….”””
ആ വൃദ്ധന്റെ കണ്ണുകൾ കലങ്ങി.. അത് കണ്ടു ഒരുനിമിഷം ദയയുടെ മനസ്സും പിടഞ്ഞു
“””വിഷമിക്കല്ലേ ബാബ… അവൻ വരും….അലോഷി അവനെ കണ്ടു പിടിച്ചു കൊണ്ട് വരും..”””
അവൾ ആ കിഴവന് ആദ്മധൈര്യം നൽകി
“””മരിക്കുന്നതിൽ എനിക്ക് ഭയമില്ല മോളെ… അല്ലേലും ഇനി എത്രനാൾ… പക്ഷെ നിങ്ങടെ കാര്യം അങ്ങനല്ല….. ജീവിതം കണ്ടു തുടങ്ങിയതേ ഉള്ളു.. അതിന് മുന്നേ ഒരു കാലന് ബലിയാടാവുക എന്ന് പറയുമ്പോൾ…”””
“””ബാബ പേടിക്കേണ്ട…. ഇത്രയും കാലം ആ അനിഴം നക്ഷത്രത്തെ തേടി നമ്മൾ നടന്നു.. എന്റെ മനസ്സ് പറയുന്നു.. അത് നമുക്ക് അടുത്ത് തന്നെ ഉണ്ടെന്നു…”””
“””പ്രതീക്ഷ ആണ് മോളെ എന്നെ ഇപ്പോഴും ഇതുപോലെ ഇരുത്തുന്നത്… തീർച്ചയായും അവൻ വരും.. ലക്ഷ്യം കാണും..”””
ആ മലമുകളിൽ അവർ ഒരു അനിഴം നക്ഷത്രത്തിന്റെ തിരിച്ചറിവിനായി കാത്തിരുന്നു…
*********************
ഒരു കോഫി ഷോപ്പിൽ ഇരിക്കുക ആയിരുന്നു ക്രിസ്റ്റി