തണുപ്പിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഒരു പ്രത്യേകതരം മൃഗത്തിന്റെ തോലുകൊണ്ടുണ്ടാക്കിയ കുപ്പായം ആയിരുന്നു അയാളുടേത്
വാർദ്ധക്യം എടുത്തു കാണിക്കുന്ന മുഖം… കുഴിഞ്ഞ ചെമ്പൻ കണ്ണുകൾ
നെറ്റിയിൽ വെള്ളയും മഞ്ഞയും കലർന്ന നിറങ്ങളിൽ ഭസ്മം കൊണ്ട് കുറി വരച്ചിരുന്നു
മുറ്റത്തു ഇറങ്ങി നോക്കിയ അയാൾക്ക് മേഘങ്ങൾ കാരണം ചുറ്റുപാടും ഒന്നും തന്നെ വ്യക്തമായില്ല
ഹിമാലയൻ മലനിരകളുടെ ശാഖകൾ ആയി സ്ഥാനം കൊണ്ടിരുന്ന ആ മലനിരകൾക്ക് മുകളിലുള്ള കെട്ടിടത്തിൽ നിന്ന് അയാൾ ചുറ്റിനും വീക്ഷിച്ചു
“””ദയാ…. ദയാ….?
അയാൾ ആരെയോ പേര് ചൊല്ലി വിളിച്ചു
പക്ഷെ പ്രതികരണം ഒന്നും തന്നെ ഒണ്ടായിരുന്നില്ല
വീടിനകത്തേക്ക് കയറി അയാൾ വീണ്ടും ആവർത്തിച്ചു
നിരാശ ആയിരുന്നു ഫലം
വീണ്ടും പിറകുവശത്തു വന്നു ഉറക്കെ വിളിച്ചു
“””ദയാ…? നീ എവിടെയാണ്…?
ആ മലനിരകളിൽ ആ പേര് മുഴങ്ങി കേട്ടു
അല്പം ഭയത്തോടെ അയാൾ ചുറ്റിനും നോക്കി
പിന്നെ എന്തോ ഓർത്തെണ്ണവണ്ണം മണ്ണിൽ മുട്ടുകുത്തി ഇരുന്നു തറയിൽ കൈകൾ പരാതി
അല്പം നേരത്തിനു ശേഷം അയാൾ കണ്ണുകൾ അടച്ചു മനസ്സിനെ ഏകാകൃതമാക്കി
ചെവികൾ കൂർമ്പിച്ചു…പതിയെ താഴവരത്തു നിന്ന് ഒരു പെൺകുട്ടിയുടെ ശബ്ദം അയാളുടെ കർണ്ണപാടങ്ങളിൽ അലയടിച്ചു
വിരലുകൾ ആ നനുത്ത മണ്ണിൽ അനക്കാതെ വച്ചു
ആരുടെയോ കാലടികളുടെ അനക്കം ആ പ്രായം ചെന്നു ചുക്കി ചുളിഞ്ഞ വിരലുകളിൽ അറിഞ്ഞു