തണുത്ത കാറ്റ് മെല്ലെ വീശുന്നത് ആസ്വദിച്ചുകൊണ്ടവൻ അവിടെ നിന്നു
കുറച്ചു നേരം അവിടെ ചിലവഴിച്ച ശേഷം അവൻ റൂമിലേക്ക് കയറി ബാഗ് എടുത്തു തുറന്നു
അതിൽ നിന്നൊരു ലാപ്ടോപ് എടുത്തു ബെഡിൽ വച്ചു പിന്നെ ശേഖർ ഭായുടെ കയ്യിൽ കണ്ടത് പോലൊരു സാറ്റ്ഫോണും
അത് എടുത്തു റൂമിൽ തന്നെ ചാർജിന് ഇട്ട ശേഷം ഡ്രസ്സ് മാറി വേറൊരു ബാഗിലെക്ക് ലാപ്ടോപ് ഇട്ടു ഫ്ലാറ്റ് പൂട്ടി പുറത്തേക്ക് ഇറങ്ങി
ഫ്ലാറ്റിലെ താമസക്കാരായ ചിലർ ക്രിസ്റ്റിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു
ഇരുപത്തിമൂന്നിനടുത്ത് മാത്രം പ്രായമുള്ള ഒരു സുമുഖനായ ചെറുപ്പക്കാരനെ ആദ്യമായി കാണുന്ന നോട്ടം ആയിരുന്നു എല്ലാവർക്കും
കറുത്ത ജീൻസ് പാന്റും വെളുത്ത ബനിയനും അതിന് മുകളിലെ കറുത്ത ജാക്കറ്റും ചീകി ഒതുക്കിയ നീളൻ മുടിയും ഡ്രിം ചെയ്തു നന്നാക്കിയ ചെറിയ താടിയും മീശയും അവന്റെ ഭംഗി കൂട്ടി
ചില പെൺകുട്ടികൾ അവനെ ഭവ്യതായോടെയും ചില ആൺകുട്ടികൾ അസൂയയോടെയും അവനെ നോക്കി വിലയിരുത്തി
മുഖത്തെ മായാത്ത ചെറു പുഞ്ചിരി അവന്റെ ഭംഗി കൂട്ടികൊണ്ടിരുന്നു
പലരുടെയും നോട്ടം അവൻ ശ്രദ്ധിച്ചു
അതെല്ലാം കണ്ടുകൊണ്ട് അവൻ ലിഫ്റ്റിനടുത്തേക്ക് നടന്നു
താഴെ ഗേറ്റിൽ വന്ന ശേഷം സെക്യൂരിറ്റിക്കാരനോട് പറഞ്ഞൊരു ഒരു ഊബർ ബുക്ക് ചെയ്തു
വണ്ടി വരാനായി അവൻ കാത്തു നിന്നു
*******************************
കാൾ കട്ട് ചെയ്ത ബാബ റൂം വിട്ടു പുറത്തിറങ്ങി
എഴുപതിനടുത്ത് പ്രായം ചെന്ന ഒരു വൃദ്ധൻ ആയിരുന്നു അയാൾ