മറ്റൊരു പൂക്കാലം 1 [സ്പൾബർ]

Posted by

സുന്ദരേശന് വിരോധമില്ലെങ്കിൽ തന്റെ മകനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കാം എന്ന് പണിക്കർ പറഞ്ഞു.. ഇതിൽപരമൊരു സന്തോഷം വേറെയില്ലായിരുന്നു സുന്ദരേശന്.. അയാൾ അപ്പത്തന്നെ അതിന് സമ്മതിച്ചു..

ഒരുപാട് ജാതകമെഴുതുകയും തിരുത്തുകയും ചെയ്തിട്ടുള്ള പേര് കേട്ട പണിക്കരാണെങ്കിലും, ചൊവ്വാ ദോഷത്തിലെന്നല്ല ഒരു ദോഷത്തിലും പണിക്കർക്ക് വിശ്വാസമില്ലായിരുന്നു.. തന്നെപ്പോലെയുള്ളവർ പൈസയുണ്ടാക്കാനായി പറഞ്ഞുണ്ടാക്കുന്നതാണെന്ന് അയാൾക്കറിയാം..

സുന്ദരേശൻ വീട്ടിൽ വന്ന് വിവരം പറഞ്ഞപ്പോ സുരഭിക്ക് പ്രത്യേകിച്ച് എതിർപ്പൊന്നുമുണ്ടായില്ല.. രഘുനന്ദന്റെ ഫോട്ടോയും അയാൾ കാണിച്ച് കൊടുത്തു..

ആള് സുന്ദരനാണെന്ന് സുരഭിക്ക് തോന്നി..അല്ലെങ്കിലും സൗന്ദര്യമൊന്നും അവൾ നോക്കുന്നില്ല..ഒരാണായിരിക്കണമെന്ന് മാത്രം..

എല്ലാ ദിവസവും നല്ലതാണെന്ന് പണിക്കർക്കറിയാം.. എങ്കിലും സുന്ദരേശന്റെ തൃപ്തിക്ക് വേണ്ടി കവടി നിരത്തി നല്ലൊരു ദിവസം നോക്കി അവർ സുരഭിയെ പെണ്ണ് കാണാൻ പോയി..
രാഘവപ്പണിക്കരും, രഘുനന്ദനും, ഡ്രൈവറായി അവന്റെ കൂട്ടുകാരൻ രാമുവുമാണ് പെണ്ണ് കാണാൻ പോയത്..

രാഷ്ട്രീയത്തിൽ നിന്നും കട്ടും, കയ്യിട്ട് വാരിയും സുന്ദരേശൻ ഒരുപാട് സമ്പാദിച്ചിട്ടുണ്ട്.. രണ്ട് മക്കളാണ് അയാൾക്ക്.. കൊട്ടാരം പോലൊരു വീടും, അതിനൊത്ത സമ്പത്തും അയാൾക്കുണ്ട്.. വീട് കണ്ടപ്പോ തന്നെ പണിക്കർക്ക് തൃപ്തിയായി..

ചായയുമായി വന്ന സുരഭിയെ കണ്ട് പണിക്കർ ഞെട്ടുകയും, രാമുവിന്റെ കിളി പോവുകയും ചെയ്തു..
ഒരപ്സരസിനെപ്പോലെ സുന്ദരിയായ സുരഭിയെ കണ്ട് രഘുനന്ദന് പ്രത്യേകിച്ചൊന്നും തോന്നിയില്ല..

Leave a Reply

Your email address will not be published. Required fields are marked *