ഉമ്മച്ചി അതും പറഞ്ഞു പൊട്ടി കരഞ്ഞു.
എനിക്ക് ഉമ്മച്ചി പറയുന്നത് കേട്ടപ്പോൾ മറുപടി ഇല്ലാതെ ആയി പോയി. സണ്ണിയുടെ കൂടെ പാർട്ണർ ഷിപ്പിൽ ബിസിനസ് ചെയ്യാൻ എടുത്ത തീരുമാനത്തെ ഞാൻ ആ നിമിഷം ശപിച്ചു.. ഉമ്മച്ചി കിടന്നു കരയുന്ന കണ്ടപ്പോൾ ഞാൻ ഉമ്മച്ചിയെ ആശ്വസിപ്പിച്ചു. എനിക്ക് ഉമ്മയോട് എന്ത് പറഞ്ഞു അശ്വസിപ്പിക്കണം എന്നു എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഉമ്മച്ചിയെ മെത്തേക്ക് അടുപ്പിച്ചു കെട്ടി പിടിച്ചു കരയല്ലേ എന്നു പറഞ്ഞു. പിന്നെ എനിക്ക് ഞാൻ കാരണo ആണലോ ഉമ്മച്ചിക്ക് ഈ അവസ്ഥ വന്നത് എന്നു ഓർത്തു ഉള്ള വിഷമവും.
ഞാൻ ഇതു എല്ലാം ചെയ്തിട്ടും ഉമ്മച്ചി പൊട്ടി പൊട്ടി കരയുക ആണ്. പതിയെ പതിയെ ഉമ്മച്ചിയുടെ കരച്ചിൽ കുറഞ്ഞു വന്നു. അപ്പോൾ ഞാൻ “ ഉമ്മച്ചി എന്ത് സംഭവിച്ചാലും വാപ്പച്ചിയോട് ഇത് ഒന്നും പറയരുത്. വാപ്പാക്ക് ഇത് ഒന്നും ചിലപ്പോൾ താങ്ങാൻ പറ്റി എന്നു വരില്ല. ഇനി ഉമ്മച്ചിക്ക് ഒന്നും വരാതെ ഞാൻ നോക്കിക്കോളാം.” എന്നു പറഞ്ഞു അശ്വസിപ്പിക്കാൻ ശ്രേമിച്ചു.
ഞാൻ ഉമ്മച്ചിയെ ആശ്വസിപ്പിച്ചിട്ടു മുറിയിൽ പോയി കിടക്കാൻ പറഞ്ഞു.
ഉമ്മച്ചി പോയി കഴിഞ്ഞു കിടന്നിട്ടു എനിക്ക് ഉറക്കo വരുന്നുണ്ടായില്ല. ഞാൻ എങ്ങെനെ ഒകെ നേരം വെളുപ്പിച്ചു എടുത്തു. ഇനി എന്തായാലും തിരിച്ചു പോകുന്നില്ല എന്നു ഞാൻ തീരുമാനിച്ചിരുന്നു. സണ്ണിയുടെ കൈയിൽ നിന്നും എങനെ എങ്കിലും വീടിന്റെ അധരവും പൈസയും മേടിച്ചു ആളുകർക്കു കൊടുക്കണം അതിനു ഉള്ള ചിന്തകൾ ആയിരുന്നു എന്റെ മനസ്സിൽ.
രാവിലെ ഉമ്മച്ചിയുടെ വിളി കേട്ടു ആണ് ഞാൻ ഉണർന്നത്. ഉണർന്നപ്പോൾ തന്നെ ഉമ്മച്ചി മുറിയിലേക്ക് ചായ കൊണ്ട് തന്നു. ഞാൻ ചായ കുടിക്കുന്നതിനു ഇടക്ക് ഉമ്മച്ചി തിരക്കി. “ ഇനി എന്റെ പ്ലാൻ എന്താണ് എന്നു. വീട്ടിൽ നിന്നാൽ പോലീസ് പിടിക്കില്ലേ എന്നായിരുന്നു ഉമ്മച്ചിയുടെ പേടി.”