പരാജയപ്പെടാൻ പാടില്ല.. പിടിച്ച് നിൽക്കണം..
അതിനുള്ള മുൻകരുതലെല്ലാം ഉണ്ണിയെടുത്തു.. എവിടേക്ക് പോകണമെന്ന് ഇത് വരെ തീരുമാനിച്ചിട്ടില്ല..
അത് സാവിത്രി തീരുമാനിക്കാം എന്നാണ് പറഞ്ഞത്..
അഞ്ച് മണിയായി ഉണ്ണിയുടെ ജോലിയെല്ലാം തീർന്നപ്പോ..
എല്ലാരും പോയിട്ടുണ്ട്.. വേറൊരു പ്യൂണും ഒന്ന് രണ്ട് അദ്ധ്യാപകരും മാത്രമേ ബാക്കിയുള്ളൂ..
ഒഴിഞ്ഞ സ്റ്റാഫ്റൂമിൽ കയറി ഉണ്ണി മൊബൈലെടുത്തു..
പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു മെസേജുണ്ട്..
ആദ്യം തന്നെ അത് നോക്കി..
‘മിസ്റ്റർ സഹദേവൻ& മിസിസ് സാവിത്രി സഹദേവൻ..
കോട്ടേജ് നമ്പർ 109…
റെയിൻബോ റിസോർട്ട്..
വട്ടവട റോഡ്..
മൂന്നാർ…’
ആദ്യം അവനൊന്നും മനസിലായില്ല..
മൂന്നാറിലെ റിസോട്ടിൽ തന്റെ പേരിൽ റൂം ബുക്ക് ചെയ്തതിന്റെ ഡീറ്റെയിൽസാണ്..
സാവിത്രിയുടെ പേര് കൂടികണ്ടതോടെ അവന് കാര്യം മനസിലായി..
മൂന്നാറാണ് അവൾ കണ്ടെത്തിയ സ്ഥലം.. മൂന്ന് ദിവസത്തിനാണ് ബുക്ക് ചെയ്തിരിക്കുന്നത്..
അവളടച്ച ബിൽ തുക കണ്ട് അവന്റെ കണ്ണ് തള്ളി..
മൂന്ന് ദിവസത്തിന് തൊണ്ണൂറായിരം രൂപ..
മിസ്റ്റർ& മിസിസ് എന്ന് കണ്ട് അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..
വിവാഹം കഴിക്കാതെ തന്നെ താനൊരു ഭർത്താവായിരിക്കുന്നു..
സാവിത്രിയുടെ മൂന്നാല് മെസേജുണ്ട്..
“റൂം ബുക്ക് ചെയ്ത ഡീറ്റെയിൽസ് ഉണ്ണിക്ക് കിട്ടിയല്ലോ അല്ലേ..?”
“നാളെ പുലർച്ചെ നമുക്ക് പുറപ്പെടണം..
ഉണ്ണി ഒരു മൂന്ന് മണിയാവുമ്പോ വീടിന് മുന്നിൽ ഇറങ്ങി നിന്നാ മതി…
ഞാൻ വണ്ടിയുമായി വരും…
പിന്നെ വണ്ടി ഉണ്ണി ഓടിക്കണംട്ടോ…
അത്ര ദൂരമൊന്നും എനിക്കോടിക്കാനാവില്ല…”