******
കവിളിൽ അമർന്ന ഹിജാസിന്റെ ചുണ്ടുകൾ ആണ് ആയിഷയെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്.
മ്മ്മ്….
പെട്ടെന്ന് അവൾക്കു ബോധോദയം ഉണ്ടായി. അങ്ങൾ ഞെട്ടി എണീറ്റു.
” ഓഹ്… ഇക്ക…….ടൈം എത്രയായി…
ഞാൻ ഉറങ്ങി പോയി….” അവൾ ബെഡിൽ എഴുന്നേറ്റ് ഇരുന്നുകൊണ്ട് അവനോടു ചോദിച്ചു.
ഹിജാസ് അപ്പോഴേക്കും ഓഫീസിലേക്ക് ഇറങ്ങാൻ റെഡി ആയിരുന്നു.
“ഏയ്യ്…. നീ കിടന്നോ…” അവൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു.
“നിങ്ങൾ എന്താ ഇത്രയും നേരത്തെ റെഡി ആയോ?” ഓഫീസിലേക്ക് ഇറങ്ങാൻ റെഡി ആയി നിന്ന അവനെ കണ്ട് അവൾ അല്പം അശ്ചര്യത്തോടെ ചോദിച്ചു.
” ഇന്ന് ഒരു അർജന്റ് മീറ്റിംഗ് ഉണ്ട്.” അവൻ പറഞ്ഞു.
” ഇക്ക എന്തെങ്കിലും കഴിച്ചോ? ഞാൻ എന്തെങ്കിലും ഉണ്ടാക്കട്ടെ??” ആയിഷ ചോദിച്ചു.
” ഏയ് വേണ്ട.. ഞാൻ ബ്രെഡ് & ജാം കഴിച്ചു. ഉച്ച വരെ അത് മതിയാകും.”
“മ്മ്….എന്നെ ഇങ്ങനെ കണ്ടിട്ടും..ഇന്നും എന്നെ ഇപ്പോഴേ ഒറ്റയ്ക്ക് ആക്കി പോവുകയാണല്ലേ….”ഇന്നലെ രാത്രി ഹിജാസ് ഉറങ്ങി പോയതിന്റെ അമർഷം അവളിൽ ഉണ്ടായിരുന്നു.
” എന്റെ പോന്നു മോളെ.. ഇന്ന് ഈ മീറ്റിംഗ് ഇല്ലായിരുന്നെങ്കിൽ…. രാവിലെ നിന്നെ ഈ കോലത്തിൽ കണ്ടിട്ട് ഞാൻ വെറുതെ ഇരിക്കും എന്ന് തോന്നുന്നുണ്ടോ??
പക്ഷെ എനിക്ക് പോയെ പറ്റു.” ഹിജാസ് അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.
“അത് എനിക്കറിഞ്ഞു കൂടെ… ഞാൻ ചുമ്മാ പറഞ്ഞതാ.’” അവൾ അവനോടു ചേർന്ന് നിന്നു.
“ജോൺ ആ ഔട്ട് ഹൗസിന്റെ പണി തീർത്തോ? ഹിജാസ് പെട്ടെന്ന് ഓർത്തു ചോദിച്ചു.
ജോണിന്റെ പേര് കേട്ടതും അവളുടെ ഹൃദയം ശക്തമായി മിടിച്ചു.