സമയം ഉച്ചക്ക് പന്ത്രണ്ടേ ഇരുപത് ആയതെ ഉണ്ടായിരുന്നുള്ളൂ . സിസിലിയുടെ വീടിൻ്റെ വാതിൽ അപ്പോഴും തുറന്ന് മലർന്ന് തന്നെ കിടക്കുകയായിരുന്നു . അവിടെ എങ്ങും ആരും ഇല്ല എന്നുറപ്പ് വരുത്തിയ ശേഷം തമ്പുരാട്ടി ആൽബിനേയും ചുമന്നുകൊണ്ട് വീടിനകത്ത് കയറുകയും അവനെ താഴെ വിരിച്ചിരുന്ന പായയിൽ കിടത്തുകയും ചെയ്തു .
എന്തൊക്കെയോ അബോധാവസ്തയിൽ പിറുപിറുത്തുകൊണ്ട് ആൽബിൻ പായയിൽ മലർന്ന് തന്നെ കിടന്നു .
തമ്പുരാട്ടി പതിയെ നനഞ്ഞ തൻ്റെ സെറ്റ് സാരി വീടിന് പിറക് വശത്ത് ആരും ഇല്ല എന്നുറപ്പാക്കിയ ശേഷം അയയിൽ ഉണക്കാനായിട്ടു .
ശേഷം അയയിൽ കിടന്ന ഉണങ്ങിയ തോർത്തുകൊണ്ട് തൻ്റെ തല നന്നായി തുവർത്തുകയും ആൽബിൻ്റെ അരികിൽ ചെന്ന് അവൻ്റെ തലയും മേലുമെല്ലാം തുടക്കുകയും ചെയ്തു .
എന്നിട്ട് സിസിലി ഉപയോഗിക്കുന്ന നീളൻ ചീപ്പ് കൊണ്ട് ചന്തി വരെ പടർന്ന് പന്തലിച്ച തൻ്റെ കേശഭാരം ഈരി കെട്ടി പിറകിലേക്ക് വെച്ചു .
കണ്ണാ ദേ കണ്ണ് തുറന്നെ …
തമ്പുരാട്ടി അവൻ കിടന്നിരുന്ന പായയിൽ സൈഡിലിരുന്നു കൊണ്ട് ആൽബിൻ്റെ ചുമലിൽ കുലുക്കി വിളിച്ചു .
ഒന്ന് രണ്ട് പ്രാവിശ്യം തമ്പുരാട്ടി വിളിച്ചതും അവൻ പതിയെ കണ്ണ് തുറന്നു .
തമ്പുരാട്ടി നേരെ അടുക്കളയിൽ കയറി അവിടെ ഉണ്ടായിരുന്ന മൺ കൂജയിൽ നിന്നും ഒരു ഗ്ലാസിൽ വെള്ളം കൊണ്ട് വന്ന് കിടന്നിരുന്ന ആൽബിനെ തൻ്റെ മടിയിൽ തല വെച്ച് കിടത്തിക്കൊണ്ട് അവൻ്റെ വായിലേക്ക് ഇറ്റിറ്റായി ഒഴിച്ച് കൊടുത്തു .
അവൻ നുണഞ്ഞ് നുണഞ്ഞ് ആ വെള്ളം കുടിച്ച ശേഷം തമ്പുരാട്ടിയെ പേടിയുള്ള രീതിയിൽ ആ മടിയിൽ നിന്നും ചാടി എഴുന്നേറ്റ് പായയുടെ ഒരു മൂലയിൽ പോയി കാൽമുട്ടിൽ കൈ ചുറ്റിപ്പിടിച്ചിരിപ്പായി .