അവനെ കുറെ നേരം തട്ടി വിളിച്ച ശേഷം വെപ്രാളത്തോടെ അടുത്ത് നിന്ന വലിയ ചേമ്പിൻ്റെ ഇല പൊട്ടിച്ച് കുമ്പിളുണ്ടാക്കിക്കൊണ്ട് തമ്പുരാട്ടി അടിപ്പാവാട മാത്രം ധരിച്ച് തുരുത്തിൻ്റെ ഓരത്ത് പോയി പുഴയിൽ നിന്നും വെള്ളം കൊണ്ട് വന്ന് ആൽബിൻ്റെ മുഖത്തൊഴിച്ചു .
എന്നിട്ടും അവന് അനക്കമില്ല എന്ന് മനസിലാക്കിയ തമ്പുരാട്ടി അവനെ പൊക്കി എടുത്ത് തൻ്റെ കൈകളിൽ മലർത്തിക്കിടത്തിക്കൊണ്ട് പുഴയിലേക്ക് നഗ്നമായി അവനേയും കൊണ്ട് ഇറങ്ങുകയും പല പ്രാവിശ്യം അവനെ വെള്ളത്തിൽ മുക്കുകയും പൊക്കുകയും ചെയ്തതും …
രണ്ട് മൂന്ന് ചുമ ചുമച്ചു കൊണ്ട് ആൽബിൻ അബോധാവസ്ഥയിലാണെങ്കിൽ കൂടി കണ്ണ് തുറന്നു .
അപ്പോഴാണ് ദേവി തമ്പുരാട്ടിക്ക് ശ്വാസം നേരേ വീണത് . കാരണം ഇന്ന് അവൾ തന്നേക്കാൾ സ്നേഹിക്കുന്നത് ആൽബിൻ എന്ന 18 കാരനായ സുന്ദരൻ പയ്യനെയാണ് .
താൻ ജീവിതത്തിൽ ആദ്യമായി ആസ്വദിച്ച് ഇണ ചേർന്ന ഏക വ്യക്തി അത് ആൽബിനായിരുന്നു . അങ്ങനെയുള്ള തൻ്റെ ജീവൻ്റെ ജീവനായ ആൽബിനെ തുരുത്തിൽ ഉപേക്ഷിച്ച് കണ്ട കുറുനരിക്കും കുറുക്കനും ഭക്ഷണമാക്കാൻ കൊടുക്കാൻ അവൾക്ക് എങ്ങനെ പറ്റും ?
തമ്പുരാട്ടി അവനെ തൻ്റെ കൈകളിൽ മലർത്തിക്കിടത്തിക്കൊണ്ട് തുരുത്തിൻ്റെ കരയിലേക്ക് കയറി വരികയും ബോധം തിരിച്ച് കിട്ടിയ അവൻ്റെ മിനുസമുള്ള മുഖത്ത് സന്തോഷത്തോടെ ചുംബനങ്ങൾ കൊണ്ട് പൊതിയുകയും ചെയ്തു .
ശേഷം അവനെ പുല്ല് തഴച്ച് വളർന്ന പച്ചപ്പുള്ള സ്ഥലത്ത് മലർത്തി കിടത്തി . അവൻ അബോധാവസ്ഥയിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു .