“”എന്നെയോ..?
എന്തു കണ്ടിട്ടാ മാഷെ എന്നെ പ്രേമിക്കാൻ തോന്നിയത്.”” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
“”അതൊന്നും പുറത്തുപറയാൻ കൊള്ളില്ല പെണ്ണേ…”‘”
“”ഹ്മ്മ്മ് വീണ്ടും വൃത്തികേട്…
എന്നിട്ടെന്താ പ്രേമിക്കാത്തത് ?? “”
“”പ്രേമിച്ചാൽ വൺസൈഡ് ആയിപോകില്ലേ..””
“”അത് ശരിയാണല്ലോ….
പക്ഷെ, ഞാൻ കല്യാണം കഴിച്ചില്ലായിരുന്നെങ്കിൽ ഉറപ്പായും ഒരു കൈ നോക്കിയേനെ ഈ മുതലിനെ സ്വന്തം ആക്കാൻ.””
“” ഓഹോ…. എങ്കിൽ വെച്ചുതാമസിപ്പിക്കാതെ നമുക്കൊന്നു പ്രേമിച്ചാലോ.?””
“”അതാണോ പറയുന്നത് പ്രേമത്തിന് കണ്ണും മൂക്കുമൊന്നു ഇല്ലെന്ന്….””
“”പിന്നല്ലാതെ, ഞാൻ റെഡിയാണ് കെട്ടോ….
ബാക്കിയെല്ലാം ആലിയായുടെ മറുപടി പോലെ ഇരിക്കും..’”
“”എന്റുമ്മാ …………
മാഷ് സീരിയസ് ആണോ.??””
“”അതൊന്നും അറിയില്ല…
പക്ഷെ, എനിക്ക് ഈ പെണ്ണിനോട് അടങ്ങാത്ത പ്രേമം അല്ലെ..”” അവൻ ചിരിച്ചുകൊണ്ട് അവളുടെ കൈകളിലൂടെ തലോടി.
“”എന്താ പെണ്ണെ നോക്കി പേടിപ്പിക്കുന്നത്.??””
“”നോക്കി പേടിപ്പിച്ചതല്ലേ ഉള്ളൂ.
മാഷിനെ പീഡിപ്പിച്ചതൊന്നും ഇല്ലല്ലോ.””
“”എന്റെ ഈശ്വരാ….
ഈ പെണ്ണ് പറഞ്ഞതിന്റെ അർഥം എന്നെ പീഡിപ്പിക്കും എന്നല്ലേ.””
“”ആണല്ലോ…”” അവൾ പറഞ്ഞുകൊണ്ട് വീണ്ടും അവനെ തന്നെ നോക്കിയിരുന്നു.
“”ഇങ്ങനെ നോക്കിയിരുന്നു മനുഷ്യനെ കൊതിപ്പിക്കല്ലേ താത്താ….””
“”കൊതിപ്പിക്കും…..
എന്നെ പ്രേമിക്കുന്ന ആളിനെ ഞാൻ നോക്കി നോക്കി കൊതിപ്പിക്കും.””
“”ഹ്മ്മ്മ് ……… അവിടെ നോക്കിയിരുന്നോ.
ഞാൻ ആ ലൈബ്രറി വരെ പോകുവാ…””