ഇഷാരയുടെ കസിൻ നബീൽ ആരാണെന്നു എനിക്ക് പറഞ്ഞു കേട്ട അറിവേയുണ്ടായിരുന്നുള്ളു, അവനവിടെ ഏതോ സ്റ്റാർട്ടപ്പ് സോഫ്റ്റ്‌വെയർ കമ്പനിയിൽ സി റ്റി ഓ ആണെന്ന് മാത്രം നബനിതയുടെയും ഇഷാരയുടെയും സംസാരത്തിൽ നിന്നും മുൻപെപ്പോഴോ കേട്ടിരുന്നു.
അങ്ങനെ പിറ്റേന്ന്, നബനിത അവളുടെ ബാഗുകൾ പാക്ക് ചെയുന്ന തിരക്കിൽ ആയിരുന്നു. ആ സമയത്തു ഞാൻ ഞങ്ങളുടെ കട്ടിലിൽ ചരിഞ്ഞു കിടക്കുകയുമായിരുന്നു. എന്റെ ഫോണിൽ മെസ്സേജ് റിപ്ലൈ ചെയ്യുന്നുമുണ്ട്.
“അജയ് നീ ഇഷാരയുടെ കസിൻ നബീലിനെ കണ്ടിട്ടുണ്ടോ!?”
“ഇല്ല എന്തെ ക്യൂട്ടാണോ?” ഞാനവളെ ചുമ്മാ കളിയാക്കി ചിരിച്ചു.
“പോ ഇവിടെന്നു ദേ ഇതാണ് ഫോട്ടോ”
നബനിത ഇഷാരയുടെ വട്സപ്പ്‍ ടിപി കാണിച്ചു തന്നു. അതിൽ ഇരുവരും ചേർന്ന് നില്കുന്ന ഫോട്ടോ ആയിരുന്നു. സൂം ചെയ്തു നോക്കിയ എനിക്ക് അന്നേരമെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
നബീൽ.
ഈശ്വരാ ഇഷാരാ ഇവന്റെ കസിൻ ആയിരുന്നോ! ചതിയൻ! ഇതുപോലെ ഒരു ചെറ്റയെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഞാൻ.
“എന്താ അജയ് ഇങ്ങനെ നോക്കുന്നത്? അറിയുമോ നബീലിനെ!?”
“ഹേ അറിയില്ല, ഞാൻ എവിടെയോ കണ്ടപോലെ തോന്നി അതാ” ആവശ്യമോ അനാവശ്യമോ ആയ നുണയാണെന്ന് എനിക്കപ്പോൾ ഊഹിക്കാൻ കഴിഞ്ഞില്ല. പക്ഷെ നബീലിനെ എനിക്ക് നന്നായിട്ടറിയാം. അതൊരു പഴയ കഥയാ!
നബീലും ഞാനും ഒരേ പി ജി യിൽ ആയിരുന്നു താമസം, അതായതു ആ വീടിന്റെ ഉടമ ഒരു ആർമിക്കാരനാണ്. അയാളുടെ ഭാര്യ ഗായത്രിയും ഒരേയൊരു മകനും മാത്രമേ അവിടെയുള്ളൂ. ആ വീടിന്റെ മേലെയായായിരുന്നു ഞാനും നബീലും അന്ന് താമസിച്ചിരുന്നത്.