അവന്റെ കൂടെ പോകുമ്പോ കാഷ്വൽ ആയിട്ട് അവൾ സെൽഫി എടുക്കാറും അതെനിക്ക് മുറപോലെ അയച്ചും തരുമായിരുന്നു. അവന്റെ ദേഹത്ത് ഒട്ടി ഒട്ടിയില്ല എന്നപോലെയായിരുന്നു ഫോട്ടോസ് എല്ലാം, എനിക്കതു കണ്ടപ്പോ നല്ല അസൂയയും കലിപ്പും തോന്നി അത് സ്വാഭാവികമാണല്ലോ.
അതുപോലെ അവളെ സോഷ്യൽ മീഡിയയിൽ കണ്ടു തിരിച്ചറിയുന്ന പലരും അവളുമായി സെൽഫി എടുക്കുന്നതിൽ നബീലിന് അസൂയ ഉണ്ടെന്നും അവളെന്നോട് മറക്കാതെ പറഞ്ഞു. അതിപ്പോൾ എനിക്കുമുണ്ട്, വെറുതെ സമയം പോകും അവളുമായി പുറത്തേക്ക് പോയാൽ.
ഇഷാരയും നബനിതയും ഒന്നിച്ചു സോഫയിൽ ഇരിക്കുമ്പോ വീഡിയോ കാൾ ഉം ചെയുന്നത് പതിവായിരുന്നു. പക്ഷെ ഡെന്റൽ എക്‌സാമിന് രണ്ടു ദിവസം മുൻപാണ് അവിടെ ഒരു സംഭവം നടന്നത്. ആ കോളേജിൽ ഒരു പെൺകുട്ടിയെ ആരൊക്കെയോ ചേർന്ന് ഗാങ് റേപ്പ് ചെയ്തത്. അതിനാൽ ബാംഗ്ലൂരിൽ ലു ഉള്ള മിക്ക കോളേജ് വിദ്യാർത്ഥികളും അതിനെതിരെ സമരം ചെയ്യാനും തുടങ്ങി. മന്ത്രിയുടെ മോനൊ മറ്റോ അതിൽ പ്രതിയായത് കൊണ്ട്, അവനെ അറസ്റ് ചെയ്യാനും പോലീസ് മുതിരുന്നുണ്ടായിരുന്നില്ല.
വിദ്യാർഥികൾ എക്സാം എഴുതില്ല എന്നുപോലുമുള്ള തീരുമാനങ്ങൾ അവരെടുത്തപ്പോൾ, പ്രതിയെ അവർ എവിടെയോ ഒളിപ്പിച്ചിരുന്നു. അങ്ങനെ എക്സാം എന്ന് തുടങ്ങുമെന്നറിയാതെ, നബനിതയും ഇഷാരയും ബാംഗ്ലൂർ സ്റ്റക്ക് ആയി.
കാര്യങ്ങൾ എല്ലാം എന്നെ നബനിത വിളിച്ചു വിശദമായി പറഞ്ഞു.
പിന്നെ എക്‌സാമിന്റെ കാര്യത്തിൽ അവളൊത്തിരി പാനിക് ആയിരുന്നു. പക്ഷെ ഞാനവളെ സമാധാനിപ്പിച്ചു. എന്തായാലും മാക്സിമം രണ്ടാഴ്ച വരെ സ്ട്രൈക്ക് കാണുള്ളൂ അതുവരെ അവിടെ തന്നെ നിന്ന് പഠിക്കാനും തിരികെ കൊച്ചിയിൽ വന്നാലും ഞാൻ ഓഫീസിൽ നിന്ന് സിംഗപ്പൂർ ലെക് ഒരു ക്ലയിന്റ് മീറ്റിംഗ് നു പോകുന്ന കാര്യവും അവളോട് അവതരിപ്പിച്ചു. കമ്പനി പെട്ടന്നാവശ്യപ്പെട്ടതായിരുന്നു, എനിക്കാനാണെങ്കിൽ ഒഴിയാനും കഴിഞ്ഞില്ല. ഒരാഴ്ചത്തെ ഓഫീസ് വിസിറ്റ് പോലെയാണ് എനിക്കിത്, എല്ലാ വർഷവും സിംഗപ്പൂർ അല്ലെങ്കിൽ മലേഷ്യ അവിടെ ഞാൻ ജോലിയുടെ ഭാഗമായി പോകാറുള്ളതാണ്.