ദി ഡിവൈൻ ഫെമിനിൻ – സൈഡ് A [കൊമ്പൻ]

Posted by

എന്റെ പേടി സ്വപ്നം നബീൽ ആകട്ടെ, രാവിലെ മുതൽ രാത്രിവരെ ഓഫിസിൽ ആയിരിക്കും. നബനിതയും ഇഷാരയും അവന്റെ വില്ലയിലും ഇരുന്നു പഠിക്കുകയയുമാണ്. പിന്നെ അവന്റെ വില്ലയിൽ അവൻ വളർത്തുന്ന ഒരു ചെവാവാ എന്നയിനത്തിൽ പെട്ട ഒരു വെളുത്ത പട്ടിയുമുണ്ട്. ബൂമറാങ് അതാണതിനു അവനിട്ടിരിക്കുന്ന പേര്.

നബനിത ഒഴിവു സമയം അതിന്റെ അടുത്ത് ചെന്നിരിക്കാനും തുടങ്ങി. പക്ഷെ അവനു നബീൽ മാത്രമേ ചേരുകയുള്ളു എന്നവൾ പറഞ്ഞു. എന്തിനേറെ ഇഷാരാ പോലും അതിനോട് അടുക്കാൻ പറ്റില്ല. ഫുഡ് കൊടുക്കാൻ ഒക്കെ സമ്മതിക്കും പക്ഷെ അതിനെ എടുക്കാനൊന്നും അവൻ സമ്മതിക്കില്ല. കൈയിൽ ചെറിയൊരു കടി കിട്ടി എന്നവൾ സൂചിപ്പിച്ചപ്പോ ഞാനും ചിരിച്ചു.

പക്ഷെ അതിന്റെ അടുത്ത ദിവസങ്ങളിൽ നബീലും നബനിതയും തമ്മിൽ ബാക്കിയുള്ള അപരിചത്വവും മറഞ്ഞു അവർ നല്ലപോലെ കൂട്ടായും തുടങ്ങിയിരുന്നു. ഞാനത് അവളുടെ സംസാരത്തിൽ വെച്ച് തന്നെ മനസിലാക്കുന്നുണ്ടായിരുന്നു.

പക്ഷെ മറ്റൊന്ന് എന്നെ ഞെട്ടിച്ചത്! നബീലിനെ നബനിത നേരത്തെ കണ്ടിട്ടുണ്ടെത്രെ! അവൾ ഇത് പറയുന്നത് ഇന്നലെയാണ്! ഞാൻ വിചാരിച്ചത് അവർ തമ്മിൽ നേരിട്ട് പരിചയമൊന്നുമില്ലെന്നാണ്. പക്ഷെ കൊച്ചിയിൽ ഇഷാരയെ കാണാൻ വരുമ്പോ അവർ ജസ്റ്റ് കാണുകയും സംസാരിക്കയും ചെയ്തിട്ടുണ്ട് പോലും.

പക്ഷെ ഇപ്പൊ ബാംഗളൂരിൽ അവനോടൊപ്പമാണല്ലോ അവർ രണ്ടും പുറത്തേക്ക് പോകുന്നതുമെല്ലാം. നിലവിൽ അവനു കാറും ബൈക്കും ഉണ്ട്.

പക്ഷെ അവൻ വിചാരിച്ചതിലും ഫാസ്റ്റ് ആണെന്ന് മനസിലായത് നബീനെകുറിച്ചവൾ പറഞ്ഞപ്പോഴാണ് അവൻ അടിപൊളിയാണെന്നും അവന്റെ കൂടെ പുറത്തു ഫുഡ് കഴിക്കാനൊക്കെ പോകുമ്പോ നല്ല രസമാണെന്നും, പഠിച്ചു ബോർ അടിച്ചിരിക്കുന്നത്കൊണ്ട് അവർ രണ്ടാൾക്കും ആകെയുള്ള റിലീഫ് അവനാണെന്നും നബനിതുമൊക്കെ.

Leave a Reply

Your email address will not be published. Required fields are marked *