ദി ഡിവൈൻ ഫെമിനിൻ – സൈഡ് A
The Divine Feminine Side A | Author : Komban
“എൻഗേജ്മെന്റ് ഷൂട്ട് ഒക്കെ എല്ലാ യുട്യൂബ് ചാനലിലും
വരുന്നതിനു അമ്മയ്‌ക്കെന്താ? കേട്ടില്ലേ അജയ് അമ്മയെന്താ പറയുന്നേ എന്ന്?”
“എന്താ അമ്മ?” നബനിത സോഫയിലിരുന് വീഡിയോ കാൾ ചെയ്യുമ്പോ അടുത്തിരുന്ന എന്നെയും കൂടെ അവൾ അമ്മയുടെ കൂടെയുള്ള ആർഗ്യുമെന്റിനു കൂടെ കൂട്ടി. അതവളുടെ സ്‌ഥിരം പരിപാടിയാണ്. ഞാനാ സമയം അവളുടെ കൂടെ തന്നെ ഇരിപ്പാണെങ്കിലും ലാപ്ടോപ്പിലെ ടീമ്സ് ലു മെസേജ് ചെയുവായിരുന്നു. പിന്നെ ഫോണിൽ അവളുടെയമ്മ കവിതയാണ് കേട്ടോ.
“അല്ല അജയ് നീ കേൾക്കുന്നുണ്ടോ ഞാൻ പറയുവാ അവളോട്,
എൻഗേജ്മെന്റ് എന്നൊക്കെ പറഞ്ഞാൽ വളരെ പ്രൈവറ്റ് ആയ ഫാമിലി മെംബേർസ് അതിലും പ്രൈവറ്റ് ആയ കുറച്ചു ഫ്രണ്ട്സും മാത്രമുള്ള ചടങ്ങല്ലേ? ഇതിപ്പോ യുട്യൂബിലും ഇൻസ്റ്റയിലുമൊക്കെ വരുമെന്ന് പറഞ്ഞാൽ! എനിക്കെന്തോ പോലെ, ഞാനും നിക്കണ്ടേ ഇവരുടെകൂടെയൊക്കെ?”
“ഞാൻ പ്രൈവറ്റ് ആയി നടത്താം എന്ന് തന്നെയാണ് പറയുന്നേ, പക്ഷെ ഇവൾക്ക് 12M ഫോള്ളോവെർസ് ഉണ്ട് ഇൻസ്റ്റാഗ്രാമിൽ. അപ്പൊ പിന്നെ എത്ര രഹസ്യമായി നമ്മൾ ഹാളും സെറിമണിയും കാറ്ററിങ്ങും ഒക്കെ പ്ലാൻ ചെയ്താലും ഇവർ ആരെങ്കിലുമൊക്കെ ലീക്ക് ആക്കും. എന്തായാലും ആൾകാർ അറിയും അമ്മാ.”
“അതറിഞ്ഞോട്ടെ, പക്ഷെ ഇവൾ പറയുന്നത് കേട്ടില്ലേ? യൂട്യൂബ് ചാനലുകാർക്ക് ഇവൾ തന്നെ അതേക്കുറിച്ചു അറിയിക്കുമെന്നാ ഇവൾ പറയുന്നേ?”
“അതെനിക്കാഗ്രഹം കാണില്ലേ, ഒന്ന് രണ്ടു ദിവസമെങ്കിലും അങ്ങനെ ലൈം ലിറ്റിൽ നിൽക്കാൻ”