” ഇപ്പോൾ ചോദിക്കാം ” പറഞ്ഞുകൊണ്ട് ഹരി ഫോൺ എടുത്തു അഞ്ജുവിനെ കാൾ ചെയ്തിട്ട് സ്പീക്കറിൽ ഇട്ടു.
” എന്താണ് ഈ സമയത് ഒരു പതിവില്ലാത്ത കാൾ ” ഫോൺ എടുത്തിട്ട് അഞ്ജു ചോദിച്ചു.
” അതോ , എന്റെ സുന്ദരി പശുവിനെ കണ്ടിട്ട് ഇവിടെ ഉള്ള ഒരു വയസൻ കാളക്ക് കെട്ടു പൊട്ടിയെന്നു , സുന്ദരി പശുവിനെ കിട്ടിയാലേ ഇനി തിരിച്ചു കെട്ടാൻ പറ്റുള്ളൂ ആ കാളയെ” ഹരി തമാശ പോലെ പറഞ്ഞു
” പോടോ മനുഷ്യ രാവിലെ ഞാൻ ഇവിടെ പണി എടുത്തു തല പ്രാന്ത് ഇളകി ഇരികുമ്പോളാണ് ഒരു കോപ്രായം, ഞാൻ വെക്കുവാണ് ” അഞ്ജു പറഞ്ഞു
” വെക്കല്ലേ വെക്കല്ലേ , സമീറ ഉണ്ടാരുന്നു , അര്ബാബ് നു ട്രാവൽ പ്ലാൻ ചെയ്യണം പത്തു ദിവസത്തേക്ക് ലീവ് കിട്ടുമോ എന്ന് ” ഹരി കാര്യം അവതരിപ്പിച്ചു.
” പത്തു ദിവസമോ , ഇങ്ങേർ എന്നെ കൊല്ലുമോ” അഞ്ജു ഞെട്ടലോടെ ചോദിച്ചു. അത് കേട്ട്സമീറ ചിരിച്ചു
” ഹേയ് അഞ്ജു , സമീറ യാണ് ഞാൻ ഇവിടെ ഉണ്ടാരുന്നു , പേടിക്കണ്ട ആള് ഒന്നും ചെയ്യില്ല , അഞ്ജുവിനു കമ്പനിക്ക് ഞാനും നിങ്ങളെ അക്കൊമ്പനി ചെയ്യുന്നുണ്ട് ” സമീറ അഞ്ജുവിനോടായി പറഞ്ഞപ്പോൾ , സ്പീക്കറിൽ ആരുന്നു എന്നറിഞ്ഞ അഞ്ജുവിനു ഒരു ഞെട്ടൽ ഉണ്ടായി എന്ന് അവർക്കു തോന്നി .” ഡോണ്ട് വറി അഞ്ജു കൂൾ , വീ ആർ ഫ്രണ്ട്സ്” സമീറ അവൾക്ക് ധൈര്യം നൽകി
” ഓക്കേ , ഓക്കേ ഇട്സ് ഓക്കേ , പക്ഷെ പത്തു ദിവസം വേണേൽ അന്ന്വല് ലീവിൽ നിന്നും എടുക്കേണ്ടി വരും അല്ലാതെ കിട്ടില്ല ” അഞ്ജു ആദ്യത്തെ വിക്കൽ മറച്ചു വച്ചുകൊണ്ട് പറഞ്ഞു