” ങ്ങാഞാൻ പറഞ്ഞു വന്നത് , അന്ന് നീ ചെയ്തിരുന്ന ഡ്രസ്സ് ഐ തിങ്ക് വൈറ്റ് സാരി , സമീറ പറഞ്ഞു നിങ്ങളുടെ ട്രഡീഷണൽ ഡ്രസ്സ് ആണ് എന്ന് അത് കൂടെ കയ്യിൽ കരുതുമോ ട്രിപ്പിൽ. ജസ്റ്റ് അതിൽ ഒന്ന് കാണാൻ , അത് വച്ച് ചെയ്യാൻ ഒന്നുമല്ല , ജസ്റ്റ് ഒന്ന് കണ്ടാൽ മതി ആ കോസ്റ്റിയൂമിൽ ” അയ്യാൾ റിക്വസ്റ്റ് ചെയ്തു.
” ഇട്സ് ഓക്കേ സർ , ഞാൻ എടുത്തോളാം ” അവൾ പറഞ്ഞു
” ഓക്കേ ദാ അവർ വരുന്നു , ബാക്കി ഡ്രസ്സ് ഒക്കെ ഞാൻ കരുതീട്ടുണ്ട് ഇടുന്നതിനു ബുദ്ധിമുട്ടില്ലല്ലോ അല്ലെ ” അയ്യാൾ ദൂരെ നിന്ന് നടന്നു തങ്ങൾക്കരുകിലേക്ക് വരുന്ന സമീറയെയും ഹരിയേയും നോക്കിയിട്ട് പെട്ടെന്ന് അവളോട് പറഞ്ഞു .
” നോക്കാം സർ കുഴപ്പമില്ല ” എന്ന് അവൾ മറുപടി പറഞ്ഞിട്ട് ഹാൻഡ് വാഷിംഗ് ചെയ്യാനായി നടന്നു . അവൾക്കൊപ്പം അയാളും എഴുനേറ്റു , അവർക്കരികിലേക്ക് എത്തിയ ഹരിയോടും സമീരയോടും രണ്ടാളും ചിരിച്ചു കാണിച്ചു കൈ കഴുകി വരാം എന്ന് ആംഗ്യത്തിലൂടെ അയ്യാൾ പറഞ്ഞു .
യാത്ര പറഞ്ഞു വണ്ടിയിൽ കേറും വരെ കൂടെ നിന്ന് വെള്ളമൊലിപ്പിച്ച ബോസിനെ കണ്ടു ഇയ്യാൾക്ക് കാമമാണോ ഇവളോട് അതോ പ്രേമമാണോ എന്ന് ഹരി മനസ്സിൽ ഓർത്തു ചിരിച്ചു .
” എങ്ങനുണ്ട് ബോസ് , പരിചയപെട്ടിട്ട്” ഹരി വണ്ടി മുന്നോട്ട് എടുത്തുകൊണ്ട് ചോദിച്ചു
” ഒരു ജന്റിൽമാൻ ” അഞ്ജു പറഞ്ഞു .
” അതെ വളരെ കറക്റ്റ് , വളരെ നല്ല ജന്റിൽ മാനാണ്, ഓഫിസിൽ വരണം തനിക്കൊണം കാണണേൽ” അവൻ പറഞ്ഞത് കേട്ട് അവളും ചിരിച്ചു.