ഞാൻ: ഇവിടെ ഇപ്പോൾ ടൗണല്ലേ നീ ടൗൺ വിട് ഞാൻ പറയാം..
അപ്പോൾ സമയം 10 മണി എല്ലാം കഴിഞ്ഞ് കുറെ ആയിരുന്നു.. അവൻ വണ്ടി പറ്റാവുന്ന അത്ര വേഗത്തിൽ വിട്ടു.. മംഗലാപുരം ടൗൺ കടക്കാനായി ഞങ്ങൾ കാത്തിരുന്നു. ടൗൺ എല്ലാം കഴിഞ്ഞ് കുറേ ആയപ്പോൾ, ഹൈവേയിൽ തന്നെ ഒരു ഒഴിഞ്ഞ പ്രദേശം വന്നു. ഞാൻ അവനോട് അവിടെ വണ്ടി നടത്താൻ പറഞ്ഞു.
ഞാൻ: വാ പുറത്ത് ഇറങ്ങി നിന്ന് അടിക്കാം..
മനു: ശരി, നിന്റെ ആഗ്രഹമല്ലേ എല്ലാം അതുപോലെ നടക്കട്ടെ.
അവൻ വണ്ടി കുറച്ചുകൂടി ഹൈവേയിൽ നിന്ന് ഇറക്കി ഒതുക്കി ഇട്ടു. എന്നിട്ട് ഞങ്ങൾ പുറത്തിറങ്ങി, വണ്ടിയുടെ ബോണറ്റിൽ അവൻ കുപ്പിയും ഗ്ലാസും വെച്ചു. എന്നിട്ട് ഒരെണ്ണം എനിക്ക് ഒഴിച്ച് തന്നു.
ഞാൻ: നിനക്ക് വേണ്ടേ..
മനു: വണ്ടി ഓടിക്കാൻ ഉള്ളതല്ലേ വേണ്ട.. നീയൊരു സിഗരറ്റ് തന്നേ..
അവൻ അതിൽ നിന്ന് ഒരെണ്ണം എടുത്ത് ചുണ്ടിൽ വച്ച് കത്തിച്ചു, ക്ലാസ് എന്റെ തന്ന ശേഷം അവൻ എന്റെ സൈഡിലേക്ക് വന്നു നിന്നു. ഹൈവേക്ക് അപ്പുറം കൃഷിയിടം ആയിരുന്നു. അവൻ എന്റെ ഇടുപ്പിലൂടെ കൈ ഇട്ടു ചേർത്തുപിടിച്ചുകൊണ്ട് നിന്ന് സിഗരറ്റ് വലിച്ചു.. ഞാൻ അവനെ നോക്കി ചിരിച്ചു, എന്നിട്ട് എന്റെ ഗ്ലാസിൽ നിന്ന് ഒരു സിപ്പ് എടുത്തു. ഞാൻ വിചാരിച്ചതിലും കുറച്ച് കൈപ്പ് ഉണ്ടായിരുന്നു എങ്കിലും കുഴപ്പമില്ല..
മനു: നീ ഇതിനുമുമ്പ് സിഗരറ്റ് വലിച്ചിട്ടില്ലല്ലോ..
ഞാൻ: ഇല്ലടാ..
മനു: അപ്പോൾ ആദ്യത്തെ വലി അല്ലെ…
ഇതു പറഞ്ഞിട്ട് അവനൊന്നും ഇരുത്തി വലിച്ചു, എന്നിട്ട് ആ വലിച്ചു കയറ്റിയ പുക മുഴുവൻ, എന്റെ മുഖം പിടിച്ചുയർത്തി, ചുണ്ട് തുറന്ന് എന്റെ വായിക്കുള്ളിലേക്ക് തള്ളി..