സെയിൽസ്മാൻ: സർ, ജീൻസ്‌നു 3500, ടൈറ്റ്സിന് 2000, ടോപ്പിന് 1500.. ജീൻസിന് 500 രൂപ കുറച്ചിട്ടുണ്ട്, ടൈറ്റ്സിന് പിന്നെ ഡിസ്കൗണ്ട് 300 രൂപയേ ഉള്ളൂ.. പിന്നെ മാഡത്തിന് സ്പെഷ്യൽ ആയതുകൊണ്ട് 700 രൂപ കുറച്ചിട്ടുണ്ട്.. ടോപ്പിന് 200 രൂപയും.. ആകെ 5600 രൂപ..
ഇത്രയും പറഞ്ഞിട്ട് സെയിൽസ്മാൻ എന്നെ നോക്കി ഒന്ന് ചിരിച്ചു, ഞാനും കുറച്ച് കാര്യമായി തന്നെ അയാളെ ചിരിച്ചു കാണിച്ചു. മനു അവന്റെ എടിഎം കാർഡ് ഉപയോഗിച്ച് ബിൽ പേ ചെയ്തു. അത് കഴിഞ്ഞപ്പോൾ സെയിൽസ്മാൻ ചോദിച്ചു.
സെയിൽസ്മാൻ: സർ, മാഡത്തിന് ഈ ചുരിദാർ എവിടുന്നാണ് മേടിച്ചത്.
ചോദ്യം കേട്ട് ഓർക്കാതെ ചാടിക്കയറി ഞാൻ പറഞ്ഞു.
ഞാൻ: അത് ഇവൻ അറിയില്ല ഇത് കഴിഞ്ഞ വെഡിങ് ആനിവേഴ്സറിക്ക് എന്റെ ഭർത്താവ് എനിക്ക് ഗിഫ്റ്റ് ആയി വാങ്ങി തന്നതാണ്..
എന്റെ മറുപടി കേട്ട് അന്തംവിട്ട് അയാൾ മനുവിന് നേരെ നോക്കിക്കൊണ്ട് ചോദിച്ചു..
സെയിൽസ്മാൻ: അപ്പോൾ സർ..
പെട്ടെന്നാണ് പറ്റിയ അമളി ഞാൻ തിരിച്ചറിഞ്ഞത്.. അവൻ ഒന്നും മിണ്ടിയില്ല, എന്നെ ഒന്ന് നോക്കി. അവന്റെ കയ്യിൽ ചുറ്റി പിടിച്ചുകൊണ്ട് ഞാൻ അയാളെ നോക്കി പറഞ്ഞു.
ഞാൻ: ഫ്രണ്ട് ആണ്..
എന്തോ മനസ്സിലായ മട്ടിൽ അയാൾ ഞങ്ങളെ രണ്ടുപേരെയും നോക്കി..
മനു: വെറുതെ കറങ്ങാൻ ഇറങ്ങിയത് എങ്കിൽ ശരി കാണാം..
വേഗം ഞങ്ങൾ ഷോപ്പ് വിട്ട് പുറത്തേക്ക് ഇറങ്ങി. അയാൾ ഞങ്ങളെ തന്നെ തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു.. കാറിൽ കയറിയ ഉടൻ മനു വണ്ടിയെടുത്തു..