ഹോർമോണുകൾ രക്തത്തിൽ കലരുമ്പോൾ ഏതൊരു ഒത്ത പുരുഷനോടും തോന്നുന്ന ഭ്രമം. അതുകൊണ്ട് തന്നെ ഇപ്പോൾ അവൾ ചേട്ടനോട് കാണിക്കുന്ന അടുപ്പം കുറച്ചു കാലം കഴിയുമ്പോൾ മാറുമെന്നാണ് അപ്പു വിചാരിച്ചത്. അമ്മുവിനോട് ഈ പ്രായത്തിൽ “ഈ ബന്ധം നല്ലതിനല്ല” എന്നൊക്കെ പറഞ്ഞ് തടസ്സം നിന്നാൽ അത് അവളുടെ വാശി കൂട്ടുകയെ ചെയ്യുള്ളു.
നിന്ന് കൊടുത്താൽ ഭാവിയിൽ അത് വലിയ കുറ്റബോധത്തിനും നിരാശക്കും കാരണമാകും. എന്ത് ചെയ്യുമെന്നറിയാതെ ത്രിശങ്കുസ്വർഗത്തിൽ നിൽക്കുമ്പോൾ അപ്പുവിന്റെ മനസിലേക്ക് വന്നത് പൂജയുടെ മുഖമാണ്. ബി ടെക്കിന് അപ്പുവിന്റെ ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി. 2-3 ആഴ്ച ആയി പൂജ അവന്റെ പിന്നാലെ ആണ്.
ശുദ്ധ പ്രണയം ഒന്നും അല്ല. അവളെ തേച്ച കാമുകനോട് പകരം വീട്ടാൻ അവനെക്കാൾ നല്ല ഒരു പയ്യനെ വളച്ച് അവന്റ മുന്നിൽ ഷോ കാണിക്കാൻ. അപ്പു അന്നേ അവളോട് get ഔട്ട് അടിച്ചതാണ്. പക്ഷെ ഇന്നിപ്പോൾ ഉർവശി ശാപം ഉപകാരം ആയി. ഉടൻ തന്നെ പൂജയെ വിളിക്കാൻ അവൻ ഫോൺ എടുത്തു. അമ്മുവിന്റെ മിസ്സ് കാൾ വന്നു കിടപ്പുണ്ട്. അവൻ അത് മൈൻഡ് ചെയ്യാതെ പൂജയെ വിളിച്ചു.
ഹലോ എന്താണ് മാഷേ…
ഹായ് ഒന്ന് കാണാൻ പറ്റുമോ?
ആരെ? വിശ്വാസം വരാത്ത രീതിയിൽ പൂജ ചോദിച്ചു.
നിന്നെ തന്നെ. അല്ലാതെ വേറെ ആരെ.
എന്താ പെട്ടെന്ന് ഇങ്ങനെ കാണാൻ ഒക്കെ തോന്നാൻ???
ശെടാ അതിനിപ്പോ എന്താ ഒരു കുഴപ്പം?
അല്ല ഞാൻ ഇതോട്ടും പ്രതീക്ഷിച്ചില്ല.
അതെന്തേ??? എനിക്ക് നിന്നെ വിളിക്കാൻ പറ്റില്ലേ???
അല്ല ലാസ്റ്റ് നമ്മൾ സംസാരിച്ചപ്പോൾ നീ എന്നോട് കുറച്ചു rude ആയിട്ടായിരുന്നു. പെട്ടെന്ന് എന്ത് പറ്റി എന്ന് കൺഫ്യൂഷൻ ആയി.