അയ്യോ അത് വേണ്ടാ ശ്യാമേട്ടാ . ഇന്നാള് അവിടെ കടിച്ചിട്ട് അതിൻ്റെ പാട് കണ്ട് അമ്മ ചോദിച്ചതിന് മറുപടി പറയാൻ പെട്ട പാട്
അതിനിപ്പോ എന്താ അമ്മയ്ക്ക് മനസിലായിക്കോട്ടെ
അയ്യടാ അങ്ങനെ ഇപ്പോ മനസിലാകണ്ടാ . ദേ ശ്യാമേട്ടാ ഓഫീസിൽ പോകാൻ സമയമായി . വേഗം കുളിച്ച് വന്നേ ഞാൻ ഡ്രസ് എടുത്ത് വയ്ക്കാം
എന്ന് പറഞ്ഞു തല തോർത്തി ടവലും ചുറ്റി പോകുന്ന വർഷ
✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️
ഡ്രസൊക്കെ മാറി വളരെ ധൃതിയിൽ വർഷയ്ക്ക് നെറ്റിയിൽ ഒരു മുത്തം നൽകി ശ്യാം വെളിയിലേക്കിറങ്ങിയതും
പെട്ടെന്ന് പിന്നിൽ നിന്ന് ഒരു വിളി
എങ്ങ്ട്ടാ ഇത്ര ധൃതിയിൽ
വിളി കേട്ട് തിരിഞ്ഞ് നോക്കിയതും പാർവ്വതിയമ്മ ദേശ്യത്തോടെ അവിടെ നിൽക്കുന്നത് കണ്ട ശ്യാം
അത്…… അമ്മാമ്മേ ……. എനിക്ക് അത്യാവശ്യമായിട്ട് ഓഫീസിൽ പോണം ഒരു മീറ്റിങ്ങുണ്ട്
എന്ത് അത്യാവശ്യമാണെങ്കിലും കാപ്പി കുടിച്ചിട്ട് പോയാൽ മതി.
ഉടനെ ശ്യാം തൻ്റെ വാച്ചിൽ നോക്കിക്കൊണ്ട്
അത് ……. അമ്മാമ്മേ
പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി. കഴിച്ചിട്ട് പോകാൻ പറഞ്ഞാൽ കഴിച്ചിട്ട് പോകുക
നിന്നോട് ഇനി ഇതൊക്കെ ഞാൻ പ്രത്യേകം പറയണോ
ഇത് കേട്ട ഉടനെ വർഷ ശ്യാമിനെ കണ്ണ് കൊണ്ട് ആംഗ്യം കാട്ടി അകത്തക്ക് വിളിക്കുന്നു. അകത്ത് ടൈനിംഗ് ടേബിളിൽ ഇരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന പ്രേം പ്രേമിന് വിളമ്പി ക്കൊടുക്കുന്ന ലത . ഉടനെ ശ്യാമും വർഷയും അവിടേക്ക് വന്നതും
അതെന്താ മോൻ പോയില്ലേ
ഇല്ല പപ്പാ അത് അമ്മാമ്മ എന്ത് അത്യാവശ്യമാണെങ്കിലും കഴിച്ചിട്ട് പോയാൽ മതി എന്ന് പറഞ്ഞു