ദിയാ …… ദിയാ ……… ഒന്ന് നിക്ക് . ഒരു കാര്യം പറഞ്ഞോട്ടെ
അവൾ അത് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ നടത്തം തുടരവെ , ശ്യാം പെട്ടെന്ന് അവളുടെ കൈയിൽ കയറി പിടിച്ചതും
ഓ ……. ബസ്റ്റാൻഡിലെ വേശ്യയുടെ കൈയിൽ കയറി പിടിക്കാൻ ശ്യാം സാറിന് മടിയൊന്നുമില്ല അല്ലേ
അത് കേട്ടതും അവൻ്റെ ഉള്ളൊന്നു പൊള്ളി
എൻ്റെ പൊന്നു ദിയകുട്ടി ഞാൻ അങ്ങനെയൊക്കെ പറഞ്ഞതിന് മാപ്പ് . എന്നോടൊന്ന് ക്ഷമിക്ക് . അതിന് വേണ്ടി നി തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ് .
ഉറപ്പാണോ
ഉറപ്പ്
പെട്ടെന്ന് അവൾ ശ്യാമിൻ്റെ അരയിൽ നുള്ളിക്കൊണ്ട്
എൻ്റെ ടീച്ചറോട് എന്താ പറഞ്ഞത് ദിയയുടെ ബ്രദറാണെന്ന് അല്ലേ
ആ……. പിച്ചല്ലേ വേദനിക്കുന്നു. കൈയെടുക്ക് അത് ഞാൻ സത്യമല്ലേ പറഞ്ഞത്
എന്ത് സത്യം . ഇനി ആരോടും ശ്യാമേട്ടൻ എൻ്റെ ബ്രദറാണെന്ന് പറയണ്ടാ .
ഓ…… സമ്മതിച്ചു നീ ഒന്ന് വാ
ശ്യാം അവളെയും കൂട്ടി തൻ്റെ കാറിൽ കയറി ഡ്രൈവ് ചെയ്തു വരവെ
ദിയ കുട്ടി രാവിലത്തെ ആ സംഭവത്തിന്റെ ടെൻഷൻ കാരണം ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലാ നമുക്ക് ആദ്യം എന്തെങ്കിലും കഴിച്ചാലോ
രാവിലത്തെ എന്ത് സംഭവം
ദേ നീ ഇനി വീണ്ടും ആരംഭിക്കല്ലേ . അതൊക്കെ വിട്ടേ . അതിനായി എന്ത് ശിക്ഷയ്ക്കും ഞാൻ സമ്മതിച്ചല്ലോ
ഓക്കേ എന്താ ശ്യാമേട്ടൻ്റെ പ്ലാൻ
പ്ലാനൊന്നൂല്ലാ . ഫുഡ് കഴിക്കുന്നു , ചെറിയ ഒരു പർച്ചേസിങ്ങ് എന്നിട്ട് വീട്ടിൽ പോകുന്നു.
അയ്യടാ …….. അതൊക്കെ എനിക്ക് ഒറ്റയ്ക്ക് ചെയ്തൂടെ
പിന്നെ എന്ത് ചെയ്യാനാ നി പറ
ആദ്യം ശ്യാമേട്ടൻ പറഞ്ഞതു പോലെ കഴിക്കാം . എനിക്കും വിശക്കുന്നു.