അങ്ങനെ 15 മിനുറ്റിനു ശേഷം ഓരോരുത്തരും അവരവരുടെ തീരുമാനങ്ങൾ എടുത്തു…. അവിടെ ഉണ്ടായിരുന്നവരിൽ 51 ആളുകൾ കളിക്കാൻ തന്നെ തീരുമാനിച്ചു… ബാക്കിയുള്ളവർ തിരിച്ചു പോകാനും
ആ 51 പേരെ മാത്രം അവിടെ നിർത്തി ബാക്കിയുള്ളവരെ എല്ലാം വീണ്ടും കണ്ണുകൾ കെട്ടി നാട്ടിലേക്ക് തിരിച്ചു കൊണ്ടുചെന്നാക്കാനുള്ള തയ്യാറെടുപ്പ് നടത്തി…. കളിക്കുന്നവർക്ക്…. ഓരോ ജേഴ്‌സി കൊടുത്ത് ഇട്ടിട്ട് വരാനായി വിട്ടു
അങ്ങനെ 51 ആളുകൾ സ്‌ക്വിഡ് ഗെയിം എന്ന do or die മാച്ച് കളിക്കാൻ തയ്യാറായി ആ റൂമിൽ ഒത്തു കൂടി.
ഒരു മണിക്കൂറിനു ശേഷം റെഡ് മാസ്കും 5 ബ്ലാക്ക് മാസ്കിട്ട ആളുകളും കൂടെ റൂമിലേക്ക് വന്നു….
ഓരോ ദിവസം നിങ്ങൾക്ക് ഓരോ ഗെയിം വച്ചു കളിച്ചാൽ മതിയാകും…. അങ്ങനെ 7 ദിവസം കൊണ്ട് 250 കോടി…
2 മണിക്കൂറിനു ശേഷം ഇന്നത്തെ ഗെയിം ആരംഭിക്കും…. അത് വരെ നിങ്ങൾക്ക് relax ചെയ്യാം നോ prblm..
———————————————————————-റൂമിന്റെ ഒരു മൂലയിൽ ഇരുന്നു മനോജും ദേവികയും ഇരുന്നു പതിഞ്ഞ സ്വരത്തിൽ എന്തൊക്കെയോ കയർത്തു സംസാരിക്കുന്നുണ്ട്…അവരുടെ ഒപ്പം പതിനെട്ടു വയസുള്ള ഒരു പയ്യനും ഇരുപതു വയസ്സ് പ്രായമുള്ള ഒരു ചെറുപ്പകാരിയും നിൽക്കുന്നുണ്ട് അവരുടെ മക്കൾ ആയ ആശയും അഭിയും ആണ് ആ പിള്ളേര്…
നിന്നോടും മക്കളോടും ഞാൻ പൊക്കോളാൻ പറഞ്ഞതല്ലേ. പിന്നെയും എന്തിനാ ഇവിടെ നിന്നത്…
മനോജ് അവരെ ചീത്ത പറഞ്ഞു
കൊണ്ടിരിക്കുകയാണ്
നിങ്ങളെ ഒറ്റക്കാക്കി ഞങ്ങൾ എവിടെയും പോകില്ല… എന്താപകടം ആണേലും നമ്മൾ ഒരുമിച്ചു നിൽക്കണം.. ഏട്ടനെ വിട്ടു എനിക്ക് എവിടേക്കും പോകാൻ പറ്റില്ല…… ദേവിക മനോജിനെ കെട്ടി പിടിച്ചു കരഞ്ഞു ഒപ്പം മക്കൾ രണ്ടു പേരും
മനോജ് നല്ല രീതിയിൽ ജീവിച്ചു കൊണ്ടിരുന്നതാണ്… അറിയാത്ത ഷെയർ മാർക്കറ്റിൽ എല്ലാം ഇൻവെസ്റ്റ് ചെയ്തു കടകെണിയിലേക്ക് സ്വയം എടുത്ത് ചാടുകയായിരുന്നു