ചോദ്യശരങ്ങൾക്ക് മുന്നിൽ ഐജി മാത്യുവിന് ഉത്തരങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല…എല്ലായിടത്തും അന്വേഷിക്കുന്നുണ്ട്.. ഉടനെ തന്നെ കാണാതായവരെ കണ്ടെത്തും എന്നുറപ്പാണ്.. എന്ന് മാത്രം പറഞ്ഞു കൊണ്ടു പത്രക്കാരെ തള്ളി നീക്കി മാത്യു കാർ എടുത്ത് അവിടെ നിന്നും വണ്ടിയെടുത്ത് പോയി
കഴിഞ്ഞ 2 ദിവസമായി കാണാതായവരുടെ എണ്ണം 20 ഇൽ അധികമുണ്ടെന്നാണ് പറയപ്പെടുന്നത്.. നാട്ടിൽ മുഴുവൻ രണ്ട് ദിവസമായി ഇത് തന്നെയാണ് ചർച്ചയും
————————————————————-
ഇതേ സമയം വാഗ ഐലൻഡ് എന്ന ആർക്കും കേട്ട് കേൾവി പോലുമില്ലാത്ത പിങ്ക് പെയിന്റ് അടിച്ച ഭീമകരമായ കെട്ടിടങ്ങൾ ഉള്ള ആ സ്ഥലത്ത് വച്ച് ഒരു ഗെയിം ഷോ നടക്കുകയാണ്.. ചരിത്രത്തിൽ ആദ്യമായി നടക്കുന്ന ഒരു ഗ്രാൻഡ് ഷോ… The സ്‌ക്വിഡ് ഗെയിം…
ഇന്നാണ് ഷോയുടെ ആദ്യ ദിവസം….
ഒരു വലിയ റൂമിൽ കയ്യ്കാലുകളും കണ്ണും വായും ബന്ധിച്ച അവസ്ഥയിൽ 70 ഓളം ആളുകൾ അവിടെ ഉണ്ടായിരുന്നു… മുഖം മൂടി ധരിച്ച മറ്റു ചില ആളുകൾ അവരുടെ കെട്ടുകൾ ഓരോന്നായി അഴിക്കാൻ തുടങ്ങിയിരുന്നു…. ആ സമയത്താണ്
മുഖംമൂടി ധരിച്ച ആയുധധാരികൾ ആയ കുറച്ചു ആളുകൾ.. ഒരു വലിയ കോൺഫറൻസ് റൂമിലേക്ക് വന്നു…
കണ്ണ് തുറന്ന എല്ലവരും തങ്ങൾ എവിടെയാണ് എന്ന പോലെ ചുറ്റും നോക്കി…ആ റൂമിൽ നിറയെ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ്റുകളും കുളിരു കോരുന്ന Ac യുടെ തണുപ്പും ആയിരുന്നു.
അവരുടെ എല്ലാം തലക്ക് മുകളിൽ ഒരു വലിയ ചില്ല് കൊണ്ടുണ്ടാക്കിയ ടെസ്റ്റ് ട്യൂബ് പോലുള്ള ഒരു പാത്രവും ഉണ്ടായിരുന്നു…