മറ്റൊരു വശത്തു കരയുന്ന അന്നയെ കെട്ടി പിടിച്ചു ആശ്വസിപ്പിക്കുകയാണ് ലിസ്സയും വിക്ടറും…
സാരമില്ല മോളെ… ആ തന്തയില്ലാത്തവൻ എന്തേലും പറയുന്ന കേട്ടു മോൾ ഇങ്ങനെ വിഷമിക്കാതെ…
ഞാൻ അവനെ ഇവിടെ ഇട്ട് കൊല്ലും നീ നോക്കിക്കോ
കലി പൂണ്ടു നിൽക്കുന്ന വിക്ടോറിനെ ലിസ്സ സമാധാനപെടുത്തി….
ഇച്ചായ മതി… അവന്മാരോടൊന്നും ഉടക്കാൻ നിൽക്കണ്ട അലമ്പ് ടീംസ് ആണെന്ന് കണ്ടാൽ അറിയാം 7 ദിവസത്തെ കാര്യമല്ലേ ഉള്ളു… നമുക്ക് മാക്സിമം അവരുടെ അടുത്ത് നിന്ന് ഒഴിഞ്ഞു നിൽക്കാം…
ഇതേ സമയം റെഡ് മാസ്ക് ഏറ്റവും മുകളിലെ നിലയിലേക്ക് പോയി… അവിടെ സ്കോച്ച് ഗ്ലാസ് കൈയിൽ പിടിച്ചു കൊണ്ട് ഒരു കറുത്ത ഗൗൺ ഇട്ട് ഒരു വ്യകതി ഇരിക്കുണ്ടായിരുന്നു ടീവിയിൽ ഇവരുടെ ഗെയിം ഷോ കണ്ട് കൊണ്ട്
സാർ…. എങ്ങനെയുണ്ട് ഗെയിം സർ ഉദ്ദേശിച്ച പോലെ നടക്കുന്നുണ്ടോ… റെഡ് മാസ്കിന്റെ ചോദ്യത്തിന്
കറുത്ത ഗൗൺ ഇട്ട ആൾ ഒരു സിപ് എടുത്ത ശേഷം മറുപടി നൽകി
യാ its good,ഞാൻ വിചാരിച്ചതിലും മനോഹരം….. അടുത്ത ലെവൽ ആകുമ്പോളേക്കും its getting more fun….
സാർ… Eliminate ആയ candidatesine എന്താ ചെയ്യേണ്ടത്……
അവരെ നമ്മൾ ആദ്യം പ്ലാൻ ചെയ്ത പോലെ തന്നെ.. ആദ്യം ഫാം ഹൗസിലേക്ക് സേഫ് ആക്കി മാറ്റിക്കോ ബാക്കി ഞാൻ പറയാം….
Okay സാർ…. ഒരു സല്യൂട്ട് കൊടുത്ത് റെഡ് മാസ്ക് തിരിഞ്ഞു നടക്കാൻ തുടങ്ങി… പെട്ടന്നെന്തോ ഓർത്ത പോലെ റെഡ് മാസ്ക് ഒന്ന് തിരിഞ്ഞു കൊണ്ടു ചോദിച്ചു