അനിയത്തി V/S കാമുകി [ശ്രേയ]

Posted by

 

ഡ്രഗ്സ് എന്ന് കേട്ടപ്പോൾ അയാളുടെ മുഖം മാറി. അത്‌ ഏറ്റ മാട്ടാണെന്ന് അമ്മുവിനും തോന്നി.

 

Are you sure?

( ഡ്രഗ്സ് ആണെന്ന് ഉറപ്പുണ്ടോ?)

 

Yes. I heard them saying cocaine.

(ഉണ്ട്. അവർ കോകൈൻ എന്ന് പറയുന്നത് ഞാൻ കേട്ടു.)

 

ഓ മൈ ഗോഡ്. എന്ത് ചെയ്യണമെന്നറിയാതെ അയാൾ നിന്ന് പരുങ്ങി.

 

If you don’t go and check it, then I will call the police. My uncle is in the narcotic wing.

( നിങ്ങൾ അത്‌ പോയി നോക്കിയില്ലെങ്കിൽ ഞാൻ ഇപ്പൊ പോലീസിനെ വിളിക്കും. എന്റെ മാമൻ നാർക്കോട്ടിക്ക് വിങ്ങിൽ ആണ്.) അമ്മു ഫോൺ എടുത്ത് ഡയൽ ചെയ്യുന്ന പോലെ കാണിച്ചു.

 

Please don’t do it. I will kick them out.

( ദയവ് ചെയ്ത് വിളിക്കരുത്. ഞാൻ ഇപ്പൊ തന്നെ അവരെ ചവിട്ടി പുറത്താക്കിക്കോളാം.)

 

ഇത്രയും പറഞ്ഞ് അയാൾ ട്രയൽ റൂമിനു നേരെ വേഗത്തിൽ നടന്നു. പോലീസ് കേറി ഷോപ്പിന്റെ റെപ്യുടേഷനെ ബാധിക്കാതിരിക്കാൻ അയാൾ പോകുമെന്ന് അമ്മുവിന് ഉറപ്പായിരുന്നു.

 

മാനേജർ ഡോറിൽ പോയി തട്ടി. അകത്ത് നിന്ന് യാതൊരു ശബ്ദവും വന്നില്ല അവർ ഡോർ തുറന്നതുമില്ല. അയാൾ വീണ്ടും ശക്തിയായി തട്ടി. അമ്മു പറഞ്ഞത് ശെരിയാണ് തോന്നാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണോ? മാനേജരുടെ തട്ടിന്റെ ശക്തി കൂടി. ഏമാണ്ടി ചപ്പാണ്ടി എന്നൊക്കെ അയാൾ കന്നഡയിൽ എന്തൊക്കെയോ പറഞ്ഞു കലി തുള്ളുന്നുണ്ടായിരുന്നു. നല്ല തിരക്കുള്ള ഷോപ്പിംഗ് കോംപ്ലക്സ് ആയതുകൊണ്ട് ആളുകൾ ശ്രെദ്ധിക്കാനും തുടങ്ങി. ഉടനെ അമ്മുവിന്റെ ഫോണിൽ പൂജയുടെ മെസ്സേജ് വന്നു.

Leave a Reply

Your email address will not be published. Required fields are marked *