അപ്പു പാർക്കിങ്ങിൽ എത്തിയപ്പോൾ വണ്ടിയുമില്ല അമ്മുവുമില്ല. അവന് വല്ലാത്ത നിരാശയും സങ്കടവും തോന്നി. അവൻ 4 പ്രാവശ്യം അടുപ്പിച്ചു അമ്മുവിനെ ട്രൈ ചെയ്തു. എടുക്കുന്നില്ല എന്ന് കണ്ടപ്പോൾ ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചു.
മോളെ ഇത്രക്ക് ഒക്കെ വേണോ? എന്ത് ഉണ്ടെങ്കിലും നമ്മൾക്കു സംസാരിച്ചു തീർക്കാം. ഏട്ടന്റെ കുട്ടി ഈ മെസ്സേജ് കണ്ടാൽ ഉടനെ എന്നെ വിളിക്കണം. ഇല്ലെങ്കി ടെൻഷൻ അടിച്ച് ഞാൻ ചത്തുപോകും. ഞാൻ ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ ആണ് ഉള്ളത്. നീ വരുന്ന വരെ ഇവിടെ ഉണ്ടാകും. പ്ലീസ് കം ബാക്ക്.
പത്ത് മിനിറ്റ് കഴിഞ്ഞ് ഒന്നൂടെ വിളിച്ചുനോക്കാം എന്ന് കരുതി അപ്പു ഫോൺ പോക്കറ്റിൽ ഇട്ട ഉടനെ അവന്റെ ഫോൺ റിങ് ചെയ്തു.
പൂജ കാളിങ്
അപ്പു കാൾ കട്ട് ആക്കി. ഉടനെ വീണ്ടും വിളിച്ചു. ഈ നായിന്റെ മോൾക്ക് ഇപ്പോൾ എന്താ വേണ്ടത് എന്നാലോചിച്ച് അവൻ വിൽ കാൾ യു ലേറ്റർ എന്ന് ടെക്സ്റ്റ് മെസ്സേജ് അയച്ചു. അമ്മു പോയ കാര്യം പറഞ്ഞാൽ പൂജ വീണ്ടും തുടങ്ങും അമ്മുവിനെ കുറ്റം പറയാൻ. അത് കേൾക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് അപ്പു കാൾ എടുക്കാത്തത്. പക്ഷേ പൂജ വീണ്ടും വിളിച്ചു.
ചത്തിട്ടില്ല. ഞാനീ പാർക്കിങ്ങിൽ ഉണ്ട്.
അവിടെ നിന്ന് എന്തെങ്കിലും പറയുന്നതിന് മുൻപേ അപ്പു കയർത്തു.
എന്നാൽ പൂജയുടെ തേങ്ങൽ ആണ് അപ്പു കേട്ടത്. പെട്ടെന്ന് എന്ത് പറ്റി എന്നാലോച്ച് അപ്പുവിന് ഒരെത്തും പിടിയും കിട്ടിയില്ല.
പപ്പക്ക് പെട്ടെന്ന് ഒരു ഹാർട്ട് അറ്റാക്ക്. സീരിയസ് ആണെന്നാ പറയുന്നത്. എനിക്ക് പെട്ടെന്ന് നാട്ടിൽ പോണം.