അമ്മു വേഗം ഫോൺ എടുത്ത് അമ്മയെ വീഡിയോ കാൾ ചെയ്തു. ആരെയാ വിളിക്കുന്നെ എന്നറിയാൻ അപ്പുവും അവളുടെ അടുത്തേക്ക് വന്നു. ഒരു വാശിക്ക് അമ്മയോട് പോയി പറ എന്ന് പറഞ്ഞെങ്കിലും അപ്പു അതിനെപ്പറ്റി ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു. ഇവളെങ്ങാനും ശെരിക്കും പറയുമോ എന്നൊരു പേടി ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും അവൻ അത് പുറത്ത് കാണിച്ചില്ല.
അമ്മ കാൾ എടുത്തു.
ഹലോ…എവിടെ ആണ് രണ്ടാളും…
ഞങ്ങൾ ഒരു ഷോപ്പിംഗ് ന് പോയി വന്നതാ…
എന്റെ അമ്മു എന്ത് ഡ്രസ്സ് ആടി ഇത്.
ഈ ഡ്രെസ്സിന് എന്താ കുഴപ്പം. നല്ലതല്ലേ…
ഡ്രസ്സ് നാണം മറക്കാൻ ഉള്ളതാ… അല്ലാതെ…
എന്റെ പൊന്നമ്മേ തുടങ്ങല്ലേ…ഞാൻ വേറൊരു സീരിയസ് കാര്യം പറയാനാ വിളിച്ചത്.
എന്താടി…
ഏട്ടന്റെ കാര്യാ…
നീ എന്താടാ ഒന്നും മിണ്ടാതെ നിക്കുന്നെ…എന്താ വല്ല കുഴപ്പത്തിലും പോയി ചാടിയോ???
ചാടി അമ്മേ… ഇപ്പൊ കയറാൻ പറ്റാതെ കയ്യും കാലും ഇട്ട് അടിക്കാണ്.
കൊച്ചേ നീ ഒന്ന് തെളിച്ചു പറഞ്ഞേ.
ഏട്ടൻ ഇവിടെ ലിവിംഗ് ടുഗെതർ ആണ് അമ്മേ…
അമ്മു പറയുന്നത് കേട്ട് അപ്പുവും അമ്മയും ഞെട്ടി.
എന്താടാ ഞാനീ കേൾക്കുന്നേ…
അപ്പു വേഗം ഫോൺ അമ്മുവിന്റെ കയ്യിൽ നിന്ന് തട്ടി പറിച്ച് വാങ്ങി.
അമ്മ ഇവൾ കള്ളം പറയുന്നതാ…
ടാ എന്റെ നല്ല ജീവൻ പോകുന്നതിനു മുന്നേ സത്യം പറയടാ മോനെ… അങ്ങനെ വല്ലതും ഉണ്ടോ???
അയ്യോ… അങ്ങനൊന്നുമില്ല. ഇവൾ ചുമ്മാ പറയുന്നതാ…