അനിയത്തി V/S കാമുകി [ശ്രേയ]

Posted by

 

ഞാൻ വിചാരിച്ചത് ഏട്ടന്റെ അമ്മുക്കുട്ടി കുറച്ചുകൂടി ബോൾഡ് ആണെന്നാ

 

“ഏട്ടന്റെ അമ്മുക്കുട്ടി” ഈ രണ്ട് വാക്ക് കേട്ടതും അമ്മുവിന്റെ ഹൃദയമിടിപ്പ് കൂടി അടിവയറ്റിൽ മഞ്ഞുപെയ്യാൻ തുടങ്ങി. അവൾ കാര്യം പറയാൻ തന്നെ തീരുമാനിച്ചു. കേൾക്കുമ്പോൾ ദേഷ്യപ്പെട്ടാലും അമ്മുവിനെ വെറുക്കാനോ അവളോട് മിണ്ടാതിരിക്കാനോ അവന് സാധിക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു.

 

ഏട്ടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ???

 

അത്‌ കാര്യം കേൾക്കാതെ എങ്ങനെ പറയും???

 

ദേഷ്യപ്പെടില്ല എന്ന് പറ. എന്നാലേ ഞാൻ പറയു. അമ്മു കണ്ണീര് തുടച്ചുകൊണ്ട് പറഞ്ഞു.

 

ഉറപ്പൊന്നും പറയാൻ പറ്റില്ല. നീ കാര്യം പറ.

 

ഇല്ല. ഏട്ടൻ ദേഷ്യപ്പെടും. ഞാൻ പറയില്ല.

 

ശെരി ഇനി ദേഷ്യപ്പെട്ടാലും ഞാൻ ഒന്നും മനസ്സിൽ വെക്കില്ല. ഈ കാറിൽ നിന്ന് ഇറങ്ങിയാൽ ഞാൻ അത് വിടും. പോരെ.

 

വക്കാണേ…

 

ആടി സത്യം.

 

അപ്പു അവളുടെ കയ്യിലടിച്ച് സത്യം ചെയ്തു.

 

ശെരി എന്നാ ഞാൻ പറയാം.

 

അപ്പു ആകാംഷയോടെ അമ്മുവിനെ നോക്കി ഇരുന്നു. കുറച്ച് പേടിയോടെ ആണെങ്കിലും അമ്മു കാര്യം അവതരിപ്പിച്ചു.

 

ഏട്ടാ…അത്‌…ഞാൻ കാരണം ആണ് നിങ്ങൾ…

 

നീ കാരണം എന്ത്???

 

ഞാനാ നിങ്ങളെ കുടുക്കിയത്. അമ്മു ഒരു വിളറിയ ചിരിയോടെ പറഞ്ഞു. ഇത് കേട്ടതും അപ്പുവിന്റെ മുഖം മാറി. അവൻ പുരികം ചുളിച് മനസിലായില്ല എന്ന ഭാവത്തിൽ അവനവവളെ നോക്കി.

 

നീ അവടേം ഇവടേം തൊടാതെ കാര്യം വെക്തമായി പറ. കുറച്ചു ഗൗരവത്തിൽ അപ്പു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *