അനിയത്തി V/S കാമുകി [ശ്രേയ]

Posted by

ഇതും പറഞ്ഞ് പൂജ ഡോർ ശക്തിയായി അടച്ച് നടന്നുനീങ്ങി.

 

ഏട്ടനെന്താ എന്നോട് പറയാൻ ഉള്ളേ?

 

അപ്പു ഒന്നും പറയാതെ ഒരു ദീർഘനിശ്വാസം വിട്ടു.

 

എനിക്കറിയാം ഏട്ടന് എന്നോട് വെറുപ്പാണ്

 

വാട്ട്‌!!!! എന്തിന്???

 

നിങ്ങളുടെ കൂടെ നടക്കാത്തതിന്. ഒപ്പം നടക്കുന്നത് നാണക്കേടാണെന്ന് പറഞ്ഞതിന്.

 

ഞാൻ പറഞ്ഞോ എനിക്ക് വെറുപ്പാണെന്ന്.

 

പറയണ്ട ആവശ്യം ഇല്ലല്ലോ. ആർക്കും മനസിലാവും എന്നോട് ഉള്ള വെറുപ്പാണ് ആ ഓട്ടോക്കാരനോട് തീർത്തതെന്ന്.

 

അത്‌ പിന്നെ പൂജയുടെ വായിന്ന് വന്ന വർത്തമാനം കേട്ടാൽ ആർക്കായാലും കലി ഇളകില്ലേ

 

അമ്മുവിന് അപ്പോഴും അവൻ പറഞ്ഞത് വിശ്വസിക്കാനായില്ല. അവൾ ഒന്നും പറയാതെ കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങാവെ അപ്പു അവളെ തടഞ്ഞു.

 

ഓക്കേ ഞാൻ സത്യം പറയാം. എനിക്ക് വെറുപ്പല്ല തോന്നിയത്. നീ അങ്ങനെ പോയപ്പോൾ ഞാൻ ആകെ ഷോക്ക് ആയി. കാരണം ഇതിലും വലിയ പ്രെശ്നങ്ങൾ വന്നപ്പോൾ എല്ലാം നമ്മൾ ഒറ്റ കെട്ടായിരുന്നു. പരസ്പരം വിട്ടുകൊടുക്കാതെ നിന്നിട്ടേ ഉള്ളൂ ഇത്രയും കാലം. ആ മാനേജർ വന്ന് എന്നോട് ഒച്ച വെച്ചപ്പോൾ എന്റെ പേടി നീ വന്ന് ഇടപെട്ട് കൂടുതൽ ആളുകൂടുമോ എന്നായിരുന്നു. പക്ഷേ ഇന്നെന്താ സംഭവിച്ചേ എന്ന് എനിക്ക് മനസിലാകുന്നില്ല.

 

അപ്പുവിന്റെ മുഖം വളരെ അപ്സെറ്റ് ആയിരുന്നു. അമ്മു പെട്ടെന്ന് വല്ലാതായിപ്പോയി. എന്തിനും ഏട്ടന്റെ കൂടെ ഉണ്ടാകും എന്ന വിശ്വാസം അവൾ തകർത്തു.

 

അത്‌ ഞാൻ…. എനിക്ക് അപ്പോ പെട്ടെന്ന്

Leave a Reply

Your email address will not be published. Required fields are marked *