“നിനക്ക് ഇപ്പോഴതാ ജോയ്‌നിങ് ഡേറ്റ്… അല്ല എപ്പോ ആണെകിൽ നമക്ക് ഒരുമിച്ച് പോവാം മുംബൈയിലേക്ക്” യാത്രക് ഇടയിൽ ലോഹിത് പറഞ്ഞു.
“ഞാൻ ഇല്ലടാ… ഞാൻ ഓഫർ ലെറ്റർ അക്‌സെപ്റ് ചെയ്തില്ല. ബാപ്പയുടെ കൂടെ ബിസിനസ് ചെയാൻ അല്ലേടാ ഞാൻ MBA എടുത്തത്. പിന്നെ നമ്മൾ എല്ലാവര്ക്കും ഒരേ കമ്പനിയിൽ പോയി ഒന്നുടെ അടിച്ച് പൊളിക്കാൻ ഇന്റർവ്യൂവിന് ഇരുന്നു, അല്ലാതെ… ഇപ്പൊ ഉള്ള അവസ്ഥ വെച്ച് നിങ്ങൾ ഇനി ഒരുമിച്ച് ഒരു കമ്പനിയിലേക്ക് പോവാൻ പോവുന്നതും ഇല്ല…” അല്പം ദേഷ്യവും സങ്കടത്തോട് കൂടി സാം പറഞ്ഞതിന് ശേഷം ചെവിയിൽ ഹെഡ്സെറ്റ് വെച്ച് അവൻ. ലോഹിനെ നോക്കാതെ ഇരിക്കാൻ ജന്നൽ വഴി അവൻ മേഘങ്ങൾ നോക്കി ഇരുന്നു. അധികം സംസാരം ഒന്നും അവർക്ക് ഇടയിൽ ആ യാത്രയിൽ ഉടന്നീളം ഉണ്ടായില്ല.
വീണ്ടും കാണാം എന്നും പറഞ്ഞ് അവർ നാട്ടിൽ എത്തിയതിന് ശേഷം പിരിഞ്ഞു.
വീണ്ടും മാസങ്ങൾ കടന്ന് പോയത് വളരെ പെട്ടന് ആയിരുന്നു, കാലങ്ങൾ മാറി അവരുടെ ജീവിതവും മാറി… 1 വർഷത്തിന് ശേഷം…
ഹൃതിക് തന്ടെ ജോലിയും തിരക്കുകളുമായി പോകുന്നു, എന്നാലും ഉള്ളിൽ ഇപ്പോഴും ചെയ്ത് പോയത് എല്ലാം തിരുത്താൻ ഒരു അവസരം കിട്ടാൻ വേണ്ടി അവൻ ഒരുപാട് ആഗ്രഹിച്ചു. അവിടെ ജോലിക്ക് കേറി ഏകദേശം 6-7 മാസം കഴിഞ്ഞപ്പോ ശ്രുതികയും അതെ ബ്രാഞ്ചിൽ വന്ന് ജോയിൻ ചെയ്തു. ഹൃതിക്കിന് ഇപ്പൊ ഉള്ള ആശ്വാസം അവളുടെ സൗഹൃദവും പിന്നെ വല്ലപ്പോഴും ഉള്ള സാമിന്റെ ഫോൺ വിളികളും ആണ്.
അച്ഛന്റെ കൂടെ ബിസിനസ്സ് തിരക്കുകളിൽ ആയിരുന്നു സമീർ ഇപ്പൊ. വന്ന സമയത് അതികം പണി ഉണ്ടായിരുന്നില്ലെകിലും, സമീറിന് കാര്യപ്രാപ്തി ആയി എന്ന് തോന്നിയ അവന്ടെ അച്ഛൻ കമ്പനിയിലേക്ക് കൂടുതൽ വരാതെ ആയി.