“അവന് എന്തിനാടാ നമ്മൾ, അവൾ ഉണ്ടാലോ. രണ്ടും കൂടി അവരുടെ ഇഷ്ടത്തിന് എന്താ എന്ന് വെച്ച ആയിക്കോട്ടെ” എന്നും പറഞ്ഞ് ഹൃതിക് അവിടെ നിന്നും നടന്ന് പോയി. പോകുന്ന വഴിക്ക് അവന്ടെ മുന്നിൽ ശ്രുതികയും വന്നു.
“എടോ എവിടെ ആണ് കാണാനേ കിട്ടുന്നില്ലാലോ. ഞാനും ഇപ്പോഴാണ് ഇന്റർവ്യൂ കഴിഞ്ഞ് ഇറങ്ങിയത് (T)” ശ്രുതികാ ചോദിച്ചു.
“കണ്ടോ, നിന്നെ ഒന്ന് കാണാൻ ഉള്ള എഫോർട്ട് പോലും ഞാൻ ഇടുന്നില്ല. നിനക്ക് എന്റെ കാര്യം ഉറപ്പാണോ… പാസ്റ്റിൽ സംഭവിച്ച കാര്യങ്ങൾ ഓർത്ത് ഇപ്പോഴും നടക്കുന്ന ഒരാൾ ആണ് ഞാൻ, നീ വിചാരിച്ച വേറെ എത്രയോ പയ്യന്മാരെ കിട്ടും, വെറുതെ നീ നിന്റെ ടൈം വേസ്റ്റ് ചെയ്യരുത്. നിന്റെ നല്ലതിന് വേണ്ടി ആണ് ഇതൊക്കെ പറയുന്നത് (T)” ഹൃതിക് പറഞ്ഞു. വെറുതെ കണ്ടപ്പോ ഒന്ന് മിണ്ടിയതിന് ഇവൻ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ എന്ന് ചിന്തിച്ച് ശ്രുതികാ അവനെ നോക്കി അവിടെ നിന്നു.
“ഇതൊക്കെ പറയാൻ ഇപ്പൊ ഇവിടെ എന്താണ് ഉണ്ടായത്, എന്തേലും പ്രശ്നം ഉണ്ടോ. യു കാൻ ടെല്ല് മീ, എന്നെ കൊണ്ട് പറ്റുന്ന എന്ത് സഹായവും ഞാൻ ചെയ്ത് തരാം (T)” അവൾ പറഞ്ഞു. ഹൃതിക് ഇതുപോലൊരു സോഫ്റ്റ് ആയ മറുപടി പ്രതീക്ഷിച്ചില്ല.
“കണ്ടിട്ട് എന്തോ ടെൻഷൻ ഉണ്ട് എന്ന് തോന്നുന്നു. ഡോൺറ്റ് വറി, നിനക് ഈ ജോലി കിട്ടും. നമക്ക് എന്ന പിന്നെ സംസാരിക്കാം… (T)” ഹൃതികിന്ടെ അടുത്ത് നിന്നും മറുപടി ഒന്നും കേൾക്കാതെ ആയപ്പോ അവൾ പറഞ്ഞു. അവനെ ഒന്ന് കെട്ടിപ്പിടിച്ച ശേഷം അവൾ അവിടെ നിന്നും പോയി. അവൻ പിന്നെയും മുന്നിലോട്ട് നടന്നു.