“വാർത്ത കേട്ടായിരുന്നോ …”
“അഭി. …നീ. …നീ ആണോ അവളെ. ..?.”
നന്ദന വിറച്ചുപോയി. …
“ഞാനല്ല. …ഇന്നലെ പറഞ്ഞില്ലെ ഇവിടെ ഒരാൾ ഉണ്ടെന്ന്. …”
അഭി തന്റെ ഹൃദയത്തിൽ തൊട്ടുകാണിച്ചു. …തന്നെ പിടിച്ചുകിടത്തി ഉപദ്രവിക്കാൻ ശ്രമിച്ചൊരു രൂപം നന്ദനയുടെ ഉള്ളിൽ ഓടിയെത്തി
“അഭി എനിക്കൊന്നും മനസ്സിലാകുന്നില്ല. …”
“ഇങ്ങ് വാ. …”
ഇടതു കൈ ഉയർത്തി അഭി അവളെ തന്നിലേക്ക് വിളിച്ചു….നന്ദന അവന്റെ മുഖത്തേക്ക് ഒരുനിമിഷം നോക്കി. …അവന്റെ കണ്ണുകളിൽ കെട്ടിനിന്ന ദുഃഖഭാവം മറഞ്ഞിരിക്കുന്നു. …പകരം അവിടെ മറ്റെന്തോ സ്ഥാനം പിടിച്ചു. …ശക്തി. …ആത്മവിശ്വാസത്തിന്റെ വെളിച്ചം തിളങ്ങുന്ന കണ്ണുകൾ
നന്ദന അവന്റെ നെഞ്ചിലേക്ക് തലമുട്ടിച്ച് നിന്നു…അഭി അവളുടെ തലയിൽ പതിയെ
“ചേച്ചിയെന്നെ ഓർത്ത് വേദനിക്കുന്നുണ്ടെന്ന് അറിയാം. …അത് ചിലപ്പോ എനിക്ക് ഉണ്ടായ അനുഭവങ്ങൾ ഓർത്തായിരിക്കും, അല്ലെങ്കിൽ എനിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ കണ്ടായിരിക്കും
ഒന്നിനെക്കുറിച്ചോർത്തും ഭാരപ്പെടരുത്. …മുമ്പ് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ മുന്നോട്ടും. ….“
”അഭി ഞാൻ. ….അവര്, ഞാൻ കാരണം അല്ലെ. …എനിക്കുവേണ്ടി അല്ലെ നിന്നോട് ഇത്രയും ദ്രോഹം ചെയ്തേ. …..പറയ്, എന്നെ എന്തിനാ അവർക്ക്. …അറിയണം എനിക്ക്. …ഇത്രയും നിന്നെ ദ്രോഹിക്കാനും മാത്രം എന്താ അവർക്ക് എന്നിലെന്ന് വേണ്ടത്. …?“
”പറയാം. …പക്ഷെ അതും ഓർത്ത് എന്റെ മുന്നിൽ ഇരുന്ന് കരയരുത്….“
അഭി അവളെ കൂർപ്പിച്ച് നോക്കി