കാലത്തെ ലക്ഷ്മി നിർബന്ധിച്ചിട്ട് നന്ദന അമ്പലത്തിലേക്ക് പോയിവന്നു
“അഭി എണീറ്റില്ലേ അമ്മേ. ..”
അടുക്കളസ്ലാബിൾ നിരത്തിയിട്ടിരുന്ന പാത്രങ്ങൾ കഴുകി ഒതുക്കുന്നതിനിടയിൽ നന്ദന ചോദിച്ചു. ..അമ്പലത്തിൽ നിന്ന് വന്ന് കേറിയ അതേ കോലത്തിൽ അടുക്കളയിലേക്ക് കയറിയതിനു ലക്ഷ്മിയുടെ വായിലുള്ളത് മുഴുവൻ കേട്ടിട്ടുള്ള ചോദ്യമായിരുന്നു
“എണീറ്റു. …കഴിക്കാൻ വരാൻ പറഞ്ഞപ്പോ വിശപ്പില്ലെന്ന് പറഞ്ഞ് വീണ്ടും കിടന്നു. …”
“അതുശെരി. ..”
“മ്മ്ഹ്. …അവൻ ഒത്തിരി മാറിയതുപോലെ. …വലിയ കുട്ടി ആയി ഇപ്പൊ. ..”
ലക്ഷ്മി പുഞ്ചിരിയോടെ പറഞ്ഞു. …നന്ദന മറ്റൊന്നും പറയാതെ അവരെ നോക്കി നിന്നു…. അമ്മ അവനെ ഷർട്ട് ഇല്ലാതെ കാണാതിരുന്നത് നന്നായി….
അടുക്കളയിലെ ഒരുവിധം പണികൾ ഒതുക്കി മുറിയിലേക്ക് പോകാൻ തുടങ്ങിയ നന്ദന ടിവിയിൽ കേൾക്കുന്ന വാർത്തയിലേക്ക് ശ്രദ്ധ തിരിച്ചു
“മരണപെട്ടത് ഡോക്ടർ ആണല്ലോ. ..”
“നീയൊന്നും അറിഞ്ഞില്ലേ. …അതെങ്ങനെ ഇരുപത്തിനാല് മണിക്കൂറും ആ സാധനം തോണ്ടി അല്ലെ ഇരിപ്പ്. …ലോകത്ത് നടക്കുന്നതൊന്നും അറിയണ്ടല്ലോ. ..”
“cooldown ഡാഡി. …എന്താ വിഷയം. ..”
“അവളെ ആരാണ്ടോ വെട്ടികൊന്നു….”
“ഉയ്യോ. …എന്താ പേര്
. ..ക്രി. …സ്റ്റീ. …ന. ..ജോ…സഫ് …”
ടീവിയിൽ ഓടിമറയുന്ന പേര് നന്ദന കൂട്ടി വായിച്ചു. …ക്രിസ്റ്റീന ജോസഫ്. …അവളുടെ ഉള്ളിൽ തീ ആളി ….
“….അഭി ….”
ഓടിക്കിതച്ച് മുറിയിലേക്ക് വന്ന നന്ദനയെ കാത്ത് അഭിമന്യു ജനലോരം നിൽപ്പുണ്ടായിരുന്നു. …അവൻ അവളെനോക്കി തന്റെ വലതുകൈ ഉയർത്തി. …പെരുവിരൽ കൊണ്ട് ചൂണ്ടുവിരലിൽ അമർത്തി വെടി പൊട്ടിച്ചു. …