“ഞാൻ പെട്ടെന്ന്. …”
“ഇന്നലത്തെ കാര്യം ഓർത്തല്ലേ. ..അതിനി ചേച്ചിയെ തൊടില്ല. …”
”അഭി. …!!!!“
നന്ദനയുടെ സ്വരം നേർത്തുപോയി. …അവൾ വിറയലോടെ അവനെ വിട്ടുമാറാൻ ശ്രമിച്ചതും അഭി അവളെ മുറുക്കെ തന്നിലേക്ക് അടക്കി പിടിച്ചു. ..
”ഒന്നുല്ല ചേച്ച്യേ. …ഞാനല്ലേ പറയണേ. …“
”അഭി നീ. ..നീ എന്തൊക്കെയോ എന്നിലെന്ന് മറക്കുന്നുണ്ട്. …
ഞാനെന്താ അഭി ചെയ്യേണ്ടേ. …എന്റെ അനിയൻ അല്ലെ നീ. …നിന്നെ അവരൊക്കെ ഇങ്ങനെ. ….എനിക്കൊന്നും ചെയ്യാൻ പറ്റണില്ലടാ
നീയെന്തെങ്കിലും ഒന്ന് തുറന്ന് പറയ് എന്നോട്. …എന്നോട് ദേഷ്യമാണോ നിനക്ക്, ഓരോന്ന് ഓർത്ത് മരിച്ചുപോണപോലെ തോന്നുവാ എനിക്ക്. …“
നന്ദനയുടെ കണ്ണുനീർ വീണു അഭിയുടെ ഇടനെഞ്ച് പൊള്ളി
”ഇങ്ങനെ കരയല്ലേ. ….എല്ലാം പറയാം ചേച്ചിയോട്. …“
അവൻ നന്ദനയെ നോക്കി ചിരിച്ചു. …അഭി അവളുടെ ഇടത് കൈ എടുത്ത് തന്റെ നെഞ്ചിലേക്ക് ചേർത്തു. ..
”ഞാൻ പറയാൻ പോകുന്നകേട്ട് ചേച്ചി ഞെട്ടരുത്. …ഇവിടെ മറ്റൊരാൾകൂടെ ഉണ്ട്. ….ഈ നെഞ്ചിൽ….
എന്റെ വേദനയിലൂടെ പുറത്തേക്ക് വരാൻ ശ്രമിക്കുന്ന, എനിക്കൊപ്പം പിറവികൊണ്ട. …ഞാൻ കരയുമ്പോഴെല്ലാം ചിരിക്കുന്ന ഒരാൾ. ….i“
”ഏഹ്. …“
അവളുടെ വാ തുറന്നുപോയി
”എന്തൊക്കെയാ ചെക്കാ നീ പറയുന്നേ. …“
“ചേച്ചിക്ക് അത് നല്ലോണം അറിയാം. ..ഇല്ലേ. .?”
“അതുപിന്നെ. …ചിലപ്പോഴൊക്കെ നീ മറ്റൊരാളായി മാറുന്നതുപോലെ തോന്നിയിട്ടുണ്ട്. ….പിന്നെ ഇന്നലെ എന്നെ. ..എന്നെ. ..”
അഭി പെട്ടെന്ന് അവളുടെ ചുണ്ടുകളിൽ കൈചേർത്തു. …