“ഓരോ ദിവസവും കഴിഞ്ഞുകിട്ടാൻ എന്തൊക്കെ കേൾക്കണം ഈശ്വരാ ..”
“അതും ഒരു ഡോക്ടറിനെ. ….”
കുറഞ്ഞ നിമിഷങ്ങൾ കൊണ്ടുതന്നെ ക്രിസ്റ്റീന ജോസഫിന്റെ കൊലപാതകം പത്രമാധ്യമങ്ങൾ ഏറ്റെടുത്തു. …..കേരളം ഒന്നാകെ നടുങ്ങിയ മറ്റൊരു സംഭവം
നന്ദനയുടെ മാറിൽ തലവചായ്‌ച്ച് കിടന്ന അഭിമന്യു തന്റെ കണ്ണുകൾ വലിച്ചുതുറന്നു. ..മഴ നന്നേ തോർന്നിരിക്കുന്നു. …എഴുന്നേറ്റ് ജനലോരം പോയിനിന്ന് അവൻ ആകാശത്തിലെ നക്ഷത്രഗണങ്ങളിലേക്ക് ഉറ്റുനോക്കി. …രാത്രിയുടെ ഇരുട്ടിനെ ഭേദിച്ചുവന്ന നിലാവിൽ മുഖം തിളങ്ങി. …കണ്ണുകളിൽ അവ പ്രതിഭലിച്ചു. ….
ജനലിഴകളിൽ ചാരി നിന്ന് നന്ദനയെ നോക്കുമ്പൊ അവൾ ഉറക്കമുണർന്ന് അവനെതന്നെ നോക്കികിടക്കുകയായിരുന്നു. …പുറത്ത് ഉദിച്ചുനിൽക്കുന്ന പൂർണചന്ദ്രന്റെ പ്രഭയിൽ, ഇന്നോളവും കാണാത്ത അത്ര ഭംഗിയിൽ അവൻ അവൾക്ക് മുന്നിൽ ജ്വലിച്ചു നിന്നു….
“അമ്മേം അച്ഛനും വന്നു. ..”അഭി പറഞ്ഞു
“വിളിച്ചായിരുന്നോ. …”
“ഇല്ല….”
അവൻ നന്ദനയെ നോക്കി നിന്നു….മാറിൽനിന്ന് തെന്നിമാറിയ സ്ലീവ്ലെസ്സ്ടോപ് നേരയിട്ടുകൊണ്ട് നന്ദന എഴുന്നേറ്റു…. അഭി കൈ നീട്ടിയതും അവൾ അവന്റെ അരികിലേക്ക് ചെന്നു
അവന് ചുറ്റും വലയം തീർത്തിരുന്ന നേർത്ത ചൂടിലേക്ക് അവൾ പ്രവേശിച്ചു. ….അഭിമന്യു അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. …നന്ദന ഒന്ന് ഏങ്ങി. …അവൾ ഭയത്തോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി
“എന്തിനാ പേടിക്കണേ…..ഞാൻ ചേച്ചിയുടെ അഭിയാ. …”
അവൻ ചിരിയോടെ കൈയിലെ പെരുവിരൽ ഉയർത്തി അവളുടെ മിഴികൾക്ക് താഴെ തഴുകി….