“നോക്കേ…എന്ത് നോക്കിയെന്നാ. …”
പരിഭ്രമം മറച്ചുകൊണ്ട് അഭിമന്യു തല കുടഞ്ഞു. …
“ഒന്നുല്ല. …അഭി എന്താ ഇവിടെ. …”
“ഇവിടെ. ….ഡാൻസ് ക്ലാസ്സിന് വന്നതാ. …”
“ഡാൻസോ ….”വൈദേഹി അത്ഭുതത്തോടെ ചോദിച്ചു. ..
“അതെ. …നീയെന്താ ഇവിടെ ”
“ഞാൻ മുത്തശ്ശന് കുഴമ്പ് മേടിക്കാൻ വന്നതാ. …അല്ല. ..ഇവിടെ എവിടെയാ ഡാൻസ് പഠിപ്പിക്കുന്നെ…”
“ഇവിടത്തെ പഴയ മീറ്റിംഗ് ഹാൾ ,അവിടെവച്ച് എല്ലാ ദിവസവും വൈകുന്നേരം ഉണ്ട്…”
ദൂരെ കാണുന്ന പഴയ കെട്ടിടത്തിലേക്ക് അവൻ ചൂണ്ടി കാണിച്ചു
“അഭിക്ക് ഡാൻസ് അറിയോ. …”
“അറിയാല്ലോ….ടപ്പാക്കുത്ത് അല്ല. …ക്ലാസിക്കൽ ഡാൻസ്. ..”
“നല്ലോണം അറിയോ. ..”
“അറിയാന്നെ. ..”
അവളുടെ ചോദ്യവും നിൽപ്പും ഭാവവും കണ്ട് ചിരിയോടെ അഭിമന്യു പറഞ്ഞു….വൈദേഹി ഒരുവേള അവന്റെ ചാരകണ്ണുകളിലേക്ക് വീക്ഷിച്ചു….ആ കണ്ണുകൾ എന്തിലേക്കോ തന്നെ നയിക്കുകയാണെന്ന് വൈദേഹിക്ക് തോന്നി. …ഇരുട്ട്. …വേദനയുടെ വസന്തത്തിൽ വിടർന്ന അനന്തമായ ഇരുട്ടിലേക്ക്. …തിളച്ചുമറിയുന്ന താപത്തിലേക്ക്. …
“എന്റെ കണ്ണുകളിൽ ഒന്നും തിരയരുത് വൈദേഹി. ..”
അവളിൽ നിന്നും അവൻ കണ്ണുകൾ പറിച്ചുമാറ്റി. …അഭിമന്യു നടന്ന് അകലുമ്പോഴും വൈദേഹിയുടെ കാലുകൾ ആരോ പിടിച്ചുകെട്ടിയതുപോലെ നിശ്ചലമായി. …ശബ്ദം പുറത്തേക്ക് വരാതെ കണ്ഠം ബന്ധിതയായി
.
.
.
.
.
വിശ്വനാഥൻ ഉമ്മറത്ത് ഇരുന്ന് പത്രം വായിക്കുന്ന സമയം അഭിമന്യു ഡാൻസ് ക്ലാസ്സ് കഴിഞ്ഞ് വന്നുകയറി. …അയാളെ കാണാത്തതുപോലെ പോകാൻ തോന്നിയില്ല. …