“വേവിക്കാൻ പറ്റുമൊന്ന് ഞാനൊന്ന് നോക്കട്ടെ” ധനേഷ് വീണ്ടും മൊഡ തന്നെ.
“എന്നാലേ.. പറമ്പത്ത് നൗഷാദിൻ്റെ വീട്ടിൽ അരിക്ക് ഉപ്പുണ്ടോന്ന് നോക്കാൻ പോണ കാര്യം ഈ നാട് മൊത്തം അറിയും.. പിന്നെ ഉപ്പ് നോക്കാൻ സ്വന്തം വീട്ടിൽ പോലും വരാൻ പറ്റാതാവും!” നിതീഷ് അത് പറഞ്ഞതും ധനേഷിൻ്റെ മുഖം ആകെ വിളറി വെളുത്തു, ആളൊന്ന് ടെൻഷനിലായി.
അപ്പൊൾ ഞാനവൻ്റെ കവിളിൽ ശക്തിയിൽ പിടിച്ചുകൊണ്ട്,
“കുറച്ചായി നിന്നാൽ ഞങ്ങളോടൊരു കോണ തുടങ്ങിയിട്ട്, അത് ഇതോടെ നിർത്തിക്കോണം. പിന്നെ ഈ ഫോട്ടോസ്.. അത് വെച്ച് നീ എന്ത് മൈരെങ്കിലും കാണിക്ക്, എനിക്കൊരു ചുക്കും ഇല്ല.” അതും പറഞ്ഞ് ഞാൻ കവിളിലെ പിടി വിട്ടു.
നിതീഷ് അവൻ്റെ കോളറ പയ്യെ ശരിയാക്കി കൊണ്ട്,
“അതുകൊണ്ട്.. എൻ്റെമോൻ അബദ്ധം ഒന്നും കാണിക്കാതെ, പോയി മാമുണ്ട് ചാച്ചിയുറങ്ങാൻ നോക്ക്.. പോ..” അതും പറഞ്ഞ് ഞങൾ നടന്ന് മുറ്റത്തേക്ക് വന്നു.
” എന്നാ പിന്നെ ഞങ്ങള് പോയേക്കുവാ..” നിതീഷ് അനിഷയോടായി പറഞ്ഞും.
ഞങ്ങളുടെ പിന്നാലെ ധനേഷും മുറ്റത്തേക്ക് വന്നു,
“എടാ ധനേഷേ… അപ്പോ എല്ലാം പറഞ്ഞ പോലെ.. good night” നിതീഷ് അതും പറഞ്ഞ് വണ്ടിയെടുത്ത് നേരെ വീട്ടിലേയ്ക്ക് വിട്ടു.
കുറച്ചായി അവനായി ഞാനിത് ഓങ്ങി വെച്ചിട്ട്, കൊടുത്തപ്പോൾ എനിക്കും, കിട്ടിയപ്പോൾ അവനും സ്വസ്ഥമായി. കിട്ടിയെന്ന് പറയാൻ പറ്റില്ല, ചോതിച്ച് വാങ്ങിച്ചു എന്ന് വേണം പറയാൻ. എന്തായാലും എന്തെന്നില്ലാത്ത ആശ്വാസവും സമാധാനവും ആയി എനിക്ക്, ഇന്ന് പോയി സ്വസ്ഥമായി കിടന്നുറങ്ങാം.