അപ്പോഴേക്കും ഗുണ്ടായിസം തുടങ്ങി. അന്ന് ഞങ്ങൾ മാഡത്തെ വിളിക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് വന്ന സമയത്താണ് ഈ സംഭവം. ഇവൻ റോഡ് ബ്ലോക്ക് ചെയ്ത് നിന്നങ്ങു വില്ലിക്കുവാ, ഇവനും ഇവന്റെ മുതലാളി പണിക്കരും”. മഹേഷിന് എസ് ഐ യെ റയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടത് ഓർമ്മ വന്നു.
അവർ മഹേഷിനെ നോക്കി കനത്ത ആജ്ഞാശക്തിയുള്ള സ്വരത്തിൽ ചോദിച്ചു “ചന്ദ്രൻ പിള്ള എന്നൊരാളെ നിങ്ങൾ അടിച്ചു എന്നൊരു പരാതി കിട്ടിയിട്ടുണ്ട്, അയാൾ ആശുപത്രിയിൽ അഡ്മിറ്റ് ആണ്. പരാതിയിൽ പറയുന്ന കാര്യം ശരിയാണോ?”
അപ്പോൾ അതാണ് കാര്യം, പക്ഷെ ചന്ദ്രൻ പിള്ള എഴുനേറ്റിരുന്നു സോഡ കുടിക്കുന്നത് കണ്ടിട്ടാണല്ലോ നമ്മൾ പോന്നത്, മഹേഷ് ആലോചിച്ചു. നാരായണ പിള്ള അയാളെ ആശുപത്രിയിൽ ആക്കിയിട്ടുണ്ടാകും, അതിന് ശേഷം പരാതിയും കൊടുപ്പിച്ചു കാണും.”എന്താ ഒന്നും പറയാനില്ലേ?” അവരുടെ ചോദ്യം മഹേഷിനെ ആലോചനയിൽ നിന്നുണർത്തി.”അയാളെ അടിച്ചു എന്നുള്ളത് ശരിയാണ്, പക്ഷെ…”
എസ് ഐ കൂടുതൽ ഒന്നും പറയണ്ട എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. കസേരയിൽ നിന്ന് അവർ എഴുന്നേറ്റു. മഹേഷിന്റെ ഏകദേശം ഒപ്പം തന്നെ ഉയരമുണ്ടായിരുന്നു അവർക്ക്. അവർ തൊപ്പി ഊരി മേശപ്പുറത്തു വെച്ചു. തങ്കപ്പൻ പിള്ളയുടെ കൈയിൽ ഒരു കനത്ത ചൂരൽ വടി ഉണ്ടായിരുന്നു. എസ് ഐ അത് കൈയിൽ വാങ്ങി, അത് കൈയിൽ വെച്ച് ഒന്ന് വളച്ചു നോക്കി.”ഇങ്ങോട്ട് നീങ്ങി നിൽക്കെടാ” അവർ പറഞ്ഞു.മഹേഷ് അവരുടെ അടുത്തേക്ക് ചെന്നു.”എന്താ നിന്റെ പേര്?”
“മ…” ചൂരൽ വായുവിൽ ഒന്ന് പുളഞ്ഞു “ഠേ” അത് മഹേഷിന്റെ ചന്തിയിൽ ആഞ്ഞു പതിച്ചു. അയാൾ അറിയാതെ കൈ കൊണ്ട് തിരുമ്മിപ്പോയി.”കൈ കെട്ടെടാ” തങ്കപ്പൻ പിള്ള അലറി. എസ് ഐ അയാളെ രൂക്ഷമായി നോക്കി, കത്തുന്ന നോട്ടം, അയാൾ പിന്നെ മിണ്ടിയില്ല. മഹേഷ് കൈ കെട്ടി നിന്നു.