സാദിഖിന്റെ തുറന്നു പറച്ചിൽ ഇച്ചിരി അമ്പരപ്പ് സദസ്സിൽ ഉണ്ടാക്കിയെങ്കിലും ലീനയും നിശയും തലകുലുക്കി സമ്മതിച്ചു. പക്ഷെ ബാലു ഒന്നാലോചിച്ചു ശേഷം പറഞ്ഞു.
“അങ്ങനെ തീർത്തു പറയാൻ വരട്ടെ സാദിഖ് , ചില നല്ല സിനിമകളും ഇടക്ക് ഓടുന്നുണ്ടല്ലോ. ഉദാഹരണം ആ കബനീനാഥന്റെ എല്ലാ സിനിമകളും എത്ര മനോഹരമായാണ് ചെയ്തിരിക്കുന്നത്. അതൊക്കെ റിപ്പീറ്റ് വാച്ച് ആണ്. ടാബൂ അഥർവൈസ് കോള്ഡ് ഇന്സെസ്റ് ഇതാണ് തീം എങ്കിലും, ആ സ്ക്രിപ്റ്റിന്റെ മനോഹാരിത അയാളുടെ പടത്തെ വ്യത്യസ്തം ആകുന്നത്.
നല്ല സിനിമകൾ ഇഷ്ടപെടുന്ന ആൾക്കാർ ഉണ്ട്. മറ്റൊരാൾ ലോഹിതൻ , അവന്റെ സിനിമയുടെ തുടക്കം ആണ് എനിക്കേറ്റവും ഇഷ്ടം. ക്ളൈമാക്സ് ഓവർ ആണ് എന്ന് വ്യക്തിപരമായ അഭിപ്രായം, അത് കൊണ്ട് എനികിഷ്ടപെടാറില്ലെങ്കിലും അതിനും ഫാൻസ് ഒരുപാടാണ്,
പിന്നെയും കുറെ പേരുണ്ട് ഉർവശി മനോജിനെ ഒക്കെ പോലെ ഇപ്പൊ സിനിമ ഒന്നും എടുക്കാത്തവർ, ഇതൊക്കെ ഞാൻ ശ്രദ്ധിച്ച പേരുകൾ ആണ്. വേറെയും പലരുമുണ്ട്.
പക്ഷെ ഭൂരിഭാഗം സിനിമകളും സാദിഖ് പറഞ്ഞ ഒറിജിനാലിറ്റി ഇല്ലാത്തതാണ്, ആൾക്കാർക്ക് അതാണ് വേണ്ടത് എന്ന് ധരിച്ചു നമ്മുക്കിഷ്ടമുള്ള സിനിമകൾ ചെയ്യാതിരിക്കേണ്ട കാര്യം എന്താ”
ബാലേട്ടൻ മിക്സ് ചെയ്ത ഡ്രിങ്ക് ജോണിക്കു നേരെ നീട്ടി കൊണ്ട് തുടർന്നു.
“ജോണിയുടെ കഴിഞ്ഞ പ്രോജക്ട് – ചെക്കിലെ വിശേഷങ്ങൾ പോലും നല്ല ഒരു തീം, ഇത് വരെ ആരും കൊണ്ട് വരാത്ത വ്യത്യസ്ഥമായ ഐഡിയ ആയിരുന്നല്ലോ. പക്ഷെ സ്ക്രിപ്ട് പോരാത്ത കൊണ്ട് തന്നെ ആ പടവും പൊട്ടി.
ഞാൻ കഴിഞ്ഞ ആഴ്ച തന്നെ ജോണിയോട് പറഞ്ഞിരുന്നില്ലേ , ഒരു ജികെ , ഒറ്റ സിനിമ കൊണ്ട് ഇൻഡസ്ട്രി ഹിറ്റ് അടിച്ചവൻ. അവന്റെ സ്ക്രിപ്റ്റ് ഒക്കെ വായിച്ചു അതിൽ നിന്ന് ഇൻസ്പയർ ആയി എഴുതാൻ. അയാൾ വീണ്ടും ഒരു സിനിമ ചെയ്തിരുന്നെങ്കിൽ എന്നെത്ര നാളായി ആഗ്രഹിക്കുന്നു. ആളെ പരിചയം ഇല്ലാത്തതു കൊണ്ട് ചോദിക്കാൻ പറ്റുന്നില്ല , എന്ത് കൊണ്ട് ഒരു സിനിമ ഇറക്കുന്നില്ല എന്ന്. കഥ ഒരുപാട് വ്യത്യസ്ഥ ഒന്നുമില്ല , പക്ഷെ സ്ക്രിപ്ട് സ്ക്രിപ്ട് സ്ക്രിപ്ട് , ഒപ്പം കാസ്റ്റിംഗ് അതാണ് ആ പടത്തിന്റെ ഒക്കെ ഭംഗി.