“ഠേ” എന്നൊരു ശബ്ദത്തോടെ അത് മുൻപിൽ നിന്നിരുന്ന മനുഷ്യന്റെ ചെന്നിയിൽ പതിച്ചു. ആൾക്കൂട്ടം പെട്ടെന്ന് നിശബ്ദമായി.നാസിക് ഡോൽ ശബ്ദം നിലച്ചു.”അയ്യോ ഇവൻ എന്താണീ ചെയ്തത്” ഇന്ദിരാമ്മയുടെ ശബ്ദത്തിൽ പരിഭ്രമം. പണിക്കർ വേഗം കാറിന് പുറത്തിറങ്ങി. ജീപ്പിന് സമീപം നിന്നവർ ഓടി വരുന്നുണ്ടായിരുന്നു.
അവർക്കും മഹേഷിനും ഇടയ്ക്ക് പണിക്കർ കയറി നിന്നു. മുൻപിൽ വന്ന ജുബ്ബ ഇട്ട മനുഷ്യൻ പണിക്കരോട് ചോദിച്ചു “ടോ പണിക്കരെ താൻ വീണ്ടും ആളെ ഇറക്കി പണി തുടങ്ങിയോ? തനിക്ക് ഈ കിട്ടിയതൊന്നും പോരേ?ഏതാ ഇവൻ?”
“ഇവൻ എന്റെ ആള് തന്നെയാ പിന്നെ തന്റെ ചന്ദ്രൻ പിള്ളയ്ക്ക് അടി കിട്ടിയെങ്കിൽ അത് അവന്റെ വായിൽ കിടക്കുന്ന നാക്കിന്റെ ഗുണം കൊണ്ടാ, എടുത്തോണ്ട് പോടാ” പണിക്കർ വിട്ടു കൊടുത്തില്ല. “ഓഹോ എങ്കിൽ ഇതിപ്പോത്തന്നെ തീർത്തു തരാം”
“അണ്ടിയുറപ്പുള്ള നാട്ടുകാരൊന്നും ഇല്ലെടാ ഇവിടെ?” ജുബ്ബാക്കാരൻ ചുറ്റും നോക്കി ചോദിച്ചു. ആരും അനങ്ങിയില്ല, അടി കൊണ്ട ചന്ദ്രൻ പിള്ളയോട് താൽപ്പര്യം ഉള്ളവരൊന്നും അവിടെ ഇല്ലായിരുന്നു. “വാസൂ എടാ വാസൂ” അയാൾ ഉറക്കെ വിളിച്ചു. കാറിലിരുന്ന ഇന്ദിരാമ്മയുടെ ശരീരം പേടി കൊണ്ട് വിറച്ചു.
അവർ പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചു. ആ സമയത്ത് മറു വശത്തു നിന്ന് ഒരു ഹോണടി കേട്ടു, ആളുകൾ രണ്ടു വശത്തേക്കും ഓടി മാറി. സാമാന്യം വേഗത്തിൽ വന്നു കൊണ്ടിരിക്കുന്ന ഒരു പോലീസ് ജീപ്പ്. പോലീസ് ജീപ്പ് പണിക്കരുടെ കാറിന് മുൻപിൽ വന്നു നിന്നു. ജീപ്പിൽ ഡ്രൈവറെക്കൂടാതെ ഉണ്ടായിരുന്നത് എ എസ് ഐ തങ്കപ്പൻ പിള്ളയായിരുന്നു. അയാൾ ചാടിയിറങ്ങി