“വല്ലാത്ത ശബ്ദമാ ഈ കൊട്ടിന്” ഇന്ദിരാമ്മ പുറകിൽ നിന്ന് പറഞ്ഞു.”ഓണം കഴിഞ്ഞപ്പോഴാ ഇവന്മാരുടെ വടം വലിയും ആഘോഷവുമൊക്കെ”പണിക്കർ പറഞ്ഞു കൊണ്ട് മിററിലൂടെ പുറകിലേക്ക് നോക്കി. ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് ഒരു ജീപ്പ് വന്നു നിൽക്കുന്നത് കണ്ട് അയാളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.
ട്രെയിൻ അര മണിക്കൂർ ലേറ്റ് ആയിരുന്നു, മഹേഷ് കാർ തണൽ ഉള്ള സ്ഥലത്ത് പാർക്ക് ചെയ്തു പുറത്തിറങ്ങി നിന്നു. പണിക്കരും ഭാര്യയും പ്ലാറ്റ്ഫോമിലേക്ക് പോയി. കുറച്ച് കഴിഞ്ഞു ട്രെയിൻ എത്തി. ആദ്യം സ്റ്റേഷനിൽ നിന്ന് ഒരു യുവതി ഇറങ്ങി വന്നു, മഹേഷ് അവരെ ശ്രദ്ധിച്ചു, നല്ല പൊക്കം,
ആരും നോക്കിപ്പോകുന്ന ആകാരസൗഷ്ടവം, ഒരു ജീൻസും ടി ഷർട്ടുമാണ് വേഷം. ഫോണിൽ സംസാരിച്ചു കൊണ്ട് അവർ നടന്നു “അതേ, റയിൽവേ സ്റ്റേഷനിൽ തന്നെ, ട്രെയിൻ കുറച്ച് ലേറ്റ് ആയിരുന്നു, ഇവിടെ ഓട്ടോ ഒന്നും കാണുന്നില്ല, നിങ്ങൾ വേഗം ഇങ്ങോട്ട് വരണം” അവർ തിരിച്ചു റയിൽവേ സ്റ്റേഷന്റെ ഉള്ളിലേക്ക് തന്നെ തിരിച്ചു പോയി.
പണിക്കരും ഭാര്യയും മകളും സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്നുണ്ടായിരുന്നു, മഹേഷ് ബാഗ് വാങ്ങാൻ കൈ നീട്ടി. പണിക്കരുടെ മകൾ ചോദ്യഭാവത്തിൽ അമ്മയെ നോക്കി “നമ്മുടെ പുതിയ ഡ്രൈവറാ മോളേ ബാഗ് അങ്ങോട്ട് കൊടുത്തേക്ക്” ഇന്ദിരാമ്മ പറഞ്ഞു.”ഹായ് ഞാൻ ആര്യ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു “മഹേഷ്” അയാൾ പേര് പറഞ്ഞു, ബാഗ് വാങ്ങി കാറിന്റെ ഡിക്കിയിൽ വെച്ചു.
ആര്യയ്ക്ക് ഇന്ദിരാമ്മയുടെ അതേ ഛായ ആയിരുന്നു, വട്ട മുഖം, അത്ര മെലിഞ്ഞിട്ടല്ലാത്ത ശരീരം. കാറിൽ കയറിയതും ഇന്ദിരാമ്മ പറഞ്ഞു തുടങ്ങി “നിന്നോട് ഇത്തരം തുണിയൊന്നും ഇട്ടോണ്ട് ഈ നാട്ടിലോട്ടു വരരുതെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ?” അവിടവിടെ കീറലുള്ള ജീൻസും ഒരു ലൂസ് ഷർട്ടുമായിരുന്നു അവളുടെ വേഷം.”ഇത് കേട്ടോ അച്ഛാ ഈ അമ്മ പറയുന്നത്, ഇതിനിപ്പോ എന്താ പ്രശ്നം?