ആഴങ്ങളിൽ 2 [Chippoos]

Posted by

“ടാ ടാ പോടാ നിന്റെ തള്ളും കൊണ്ട്” മഹേഷ്‌ അവന്മാരെ ഓടിച്ചു. അയാൾ വേഗം കുളിച്ചു വീട്ടിലേക്ക് പോയി. വൈകുന്നേരത്തെ ഭക്ഷണം ഇന്ദിരാമ്മ ഉഷയെക്കൊണ്ട് ഒരു പൊതിയാക്കി കൊടുത്തു വിട്ടിരുന്നു. മഹേഷ്‌ അത് കഴിച്ചിട്ട് കിടന്നു.

******
അന്ന് രാവിലെ മഹേഷ്‌ നേരത്തെ ഉണർന്നു. ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ പറ്റി. തലേ ദിവസം ഉടുത്തിരുന്ന മുണ്ട് അയാൾ അലക്കി മുറ്റത്തു കണ്ട ഒരു അയയിൽ വിരിച്ചു. എട്ടു മണി ആയിരുന്നു അപ്പോൾ. വഴിയിലൂടെ നടന്നു പോയ രണ്ടു കോളേജ് കുമാരികൾ അർദ്ധനഗ്നനായി നിൽക്കുന്ന അയാളെ ഏറുകണ്ണിട്ട് നോക്കി, അവർ പരസ്പരം നോക്കി ചിരിച്ചു കൊണ്ട് നടന്നു പോയി.

എട്ടരക്ക് പണിക്കരുടെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം ഒരുങ്ങി പൂജാ മുറിയുടെ മുൻപിൽ കൈ കൂപ്പി നിൽക്കുകയായിരുന്നു.”വാ, വേഗം ഭക്ഷണം കഴിക്കാം” ഇന്ദിരാമ്മ ധൃതി കൂട്ടി. പണിക്കരുടെ പ്രാർഥന അന്ന് പതിവിലും നീണ്ടു. ആര്യയെ അവിടെയെങ്ങും കണ്ടില്ല. മഹേഷ്‌ ഭക്ഷണം കഴിച്ചു വന്നു, കാറിന്റെ താക്കോൽ ഇന്ദിരാമ്മ എടുത്തു കൊണ്ട് വന്നു. “എങ്കിൽ നമുക്ക് ഇറങ്ങാം,

കവലയിൽ ചാക്കോ നിൽപ്പുണ്ടാവും, അയാളെക്കൂടി കേറ്റണം” പണിക്കർ നിർദ്ദേശിച്ചു. കവലയിൽ ചാക്കോ ഒരു കെട്ട് കടലാസുകൾ ഒരു ഫയലിലാക്കി കയ്യിൽ പിടിച്ചു കൊണ്ട് നിന്നിരുന്നു. അയാൾ മുൻപിലെ സീറ്റിൽ കയറിയിരുന്നു. ഒരു മണിക്കൂറോളം യാത്രയുണ്ടായിരുന്നു ലേലം നടക്കുന്ന സർക്കാർ ഓഫീസിലേക്ക്. നാരായണ പിള്ളയും വാസുവും കൂടെ മറ്റു ചിലരും നേരത്തെ എത്തിയിരുന്നു. അവർ മഹേഷിനെ രൂക്ഷമായി നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *